HOME
DETAILS
MAL
മനോജ് വധക്കേസ്: ജീപ്പ് തിരിച്ചു നല്കി
backup
July 22 2016 | 00:07 AM
തലശ്ശേരി: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ ഒന്നാം പ്രതിയായ വിക്രമനെ പരുക്ക് പറ്റി ചികിത്സക്ക് കൊണ്ടുപോയ ബൊലേറോ ജീപ്പ് ഇന്നലെ തിരിച്ച് നല്കി. വാഹനം വിട്ടുകിട്ടണമെന്ന പി ജയരാജന്റെ ഹരജി പരിഗണിച്ച തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജീപ്പ് വിട്ടുനല്‍കാന്‍ ജൂലൈ ഒന്നിന് ഉത്തരവിട്ടിരുന്നു. നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇന്നലെ റിലീസിങ് ഓര്‍ഡര്‍ നല്‍കുകയായിരുന്നു. രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലും വാഹനത്തിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റം വരുത്താനോ വാഹനം വില്‍പ്പന നടത്താനോ പാടില്ലെന്ന വ്യവസ്ഥയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."