മായമില്ല, തേന്‍പോലെ ഈ ശര്‍ക്കര
കണ്ണൂര്‍: ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എന്തിലും മായമെന്ന മുറവിളിക്കിടയില്‍ ഇതാ മായമില്ലാത്ത പുതിയൊരു ശര്‍ക്കര അവതരിപ്പിച്ചിരിക്കുകയാണ് കണ്ണൂരിലെ കരിമ്പ് ഗവേഷണകേന്ദ്രം. ശര്‍ക്കരയെന്നുകേള്‍ക്കുമ്പോള്‍ സാധാരണ മനസില്‍ ഓടിയെത്തുന്ന പോലെ കടിച്ചാല്‍ പൊട്ടാത്ത രൂപമല്ല ഇതിന്. ഒറ്റനോട്ടത്തില്‍ തേന്‍ ആണോയെന്ന് സംശയിച്ചു പോകുന്ന ഈ ശര്‍ക്കര ദ്രാവക രൂപത്തിലാണ്.
കേരളത്തില്‍ എല്ലായിടത്തും സുലഭമായി ലഭിക്കുന്ന ശര്‍ക്കരയില്‍ നിരവധി രാസവസ്തുക്കളുടെ സാന്നിധ്യം കൂടുതലുള്ളതിനാല്‍ ശരീരത്തിനു ദോഷകരമാണെന്നു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ശര്‍ക്കരയ്ക്കു ബദല്‍ മാര്‍ഗവുമായാണു കണ്ണൂര്‍ കരിമ്പ് ഗവേഷണ കേന്ദ്രം മുന്നോട്ടുവന്നത്. യാതൊരു കെമിക്കല്‍ വസ്തുക്കളും ഉപയോഗിക്കാതെ ദ്രാവക രൂപത്തിലാണു കരിമ്പ് ഗവേഷണ കേന്ദ്രം പുതിയതരം ശര്‍ക്കര നിര്‍മിച്ചത്. ഇതിന്റെ രുചി കരിമ്പും തേനുമടങ്ങിയതാണെന്നതാണു മറ്റൊരു പ്രത്യേകത. ഗവേഷണ കേന്ദ്രമായതിനാല്‍ ശര്‍ക്കര വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനാവില്ല. പകരം സര്‍ക്കാര്‍ അനുമതിയോടെ കുടുംബശ്രീക്ക് പുതിയഇനം ശര്‍ക്കരയുടെ നിര്‍മാണരീതി പഠിപ്പിക്കാനാണു ഗവേഷണകേന്ദ്രം ഉദ്ദേശിക്കുന്നത്.
ഇതിനായുള്ള അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണു ഗവേഷണകേന്ദ്രം. നിലവില്‍ വിപണിയില്‍ ലഭ്യമായ ശര്‍ക്കരയില്‍ സിട്രിക് ആസിഡും പെട്ടെന്നു കേടുവരാതിരിക്കാനും നിറം ലഭിക്കാനും മറ്റ് വസ്തുക്കളും ചേര്‍ക്കുന്നുണ്ടെന്ന് കരിമ്പ് ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ. ചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ കനിഞ്ഞാല്‍ ശര്‍ക്കര ഉല്‍പാദന രംഗത്ത് പുതിയൊരു ചുവട് വയ്പായിരിക്കും കണ്ണൂരിലെ കരിമ്പ് ഗവേഷണത്തിന്റേത്. ഉല്‍പാദനവും വിതരണവും കുടുംബശ്രീ വഴിയാകുമ്പോള്‍ മിതമായ നിരക്കില്‍ പൊതുജനങ്ങളിലേക്കെത്തികാനാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."