സപ്ലൈകോയുടെ ആദ്യ സബര്‍ബന്‍ മാള്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: സപ്ലൈകോയുടെ ആദ്യ സബര്‍ബന്‍ മാള്‍ പിറവത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
ആധുനിക ഷോപ്പിങ് സൗകര്യം സാധാരണക്കാര്‍ക്കും ലഭ്യമാക്കുന്നതിനായി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ആരംഭിച്ചതാണ് സബര്‍ബന്‍മാള്‍. സംസ്ഥാനത്തെ സപ്ലൈകോയുടെ എറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റാണ് പിറവത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. മാവേലി സ്റ്റോറുകളുടെ നവീകരണത്തിനായി സര്‍ക്കാര്‍ 11 കോടിരൂപ അനുവദിച്ചതായി ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
സപ്ലൈ കോ വിപണിയിലെത്തിച്ച പുതി
യ ഉല്‍പന്നമായ ചക്കി ഫ്രഷ് ആട്ടയുടെ വിതരണോദ്ഘാടനവും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ പിറവം നഗരസഭയുടെ പുതിയ ഓഫിസിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിച്ചു. മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷനായി. അനൂപ് ജേക്കബ് എം.എല്‍.എ, തോമസ് ചാഴികാടന്‍ എം.പി, പിറവം നഗരസഭ ചെയര്‍മാന്‍ സാബു കെ. ജേക്കബ്, മുന്‍ എം.എല്‍.എമാരായ എം.ജെ ജേക്കബ്, വി.ജെ പൗലോസ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്‍, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമന്‍, സിവില്‍ സപ്ലൈസ് മാനേജിങ് ഡയരക്ടര്‍ അലി അസ്ഗര്‍ പാഷ, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."