HOME
DETAILS

ഞെട്ടിച്ച് അയാക്‌സ്

  
backup
May 02 2019 | 20:05 PM

%e0%b4%9e%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%85%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d

 

ടോട്ടനം 0-1 അയാക്‌സ്


ലണ്ടന്‍: റയല്‍ മാഡ്രിഡ്, യുവന്റസ് ടീമുകളെ വീഴ്ത്തിയ അയാക്‌സ് വീണ്ടും വിസ്മയമാകുന്നു. കഴിഞ്ഞ ദിവസം നടന്ന ചാംപ്യന്‍സ് ലീഗിന്റെ ആദ്യ സെമിയില്‍ ടോട്ടനത്തിനെ അവരുടെ ഗ്രൗണ്ടില്‍ തകര്‍ത്താണ് ആദ്യ പാദം അയാക്‌സ് അവിസ്മരണീയമാക്കിയത്.


നായകന്‍ ഹാരി കെയ്‌നില്ലാതെ ഇറങ്ങിയ ടോട്ടനത്തിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു അയാക്‌സില്‍നിന്ന് ലഭിച്ചത്. ഡച്ച് ഫുട്‌ബോളിന്റെ സൗന്ദര്യം മുഴുവന്‍ കളിയിലാവാഹിച്ച അയാക്‌സ്‌നിര അതിവേഗ മുന്നേറ്റവുമായി ടോട്ടനത്തിന്റെ ഗോള്‍മുഖം വിറപ്പിച്ചുകൊണ്ടിരുന്നു. 15-ാം മിനുട്ടില്‍ അതിന് ഫലമുണ്ടാവുകയും ചെയ്തു. വാന്‍ഡെ ബീക്കാണ് ടോട്ടനത്തിന്റെ തോല്‍വിയിലേക്ക് നയിച്ച ഗോള്‍ നേടിയത്. ഇതോടെ സെമിയുടെ ആദ്യ പാദത്തില്‍ അയാക്‌സിന് ഫൈനലിലേക്ക് നേരിയ മുന്‍തൂക്കം ലഭിച്ചു. അടുത്തയാഴ്ച നടക്കുന്ന രണ്ടാം പാദത്തിലും അയാക്‌സ് അത്ഭുതം കാണിച്ചാല്‍ ചാംപ്യന്‍സ് കലാശപ്പോര് ഗ്ലാമറാകും.


ഏറ്റവും ചെറുതെന്ന് വിചാരിച്ചിരുന്ന ടീമിന്റെ മുന്നേറ്റം കൂടിയാകും അത്. ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ്ഘട്ടം മുതല്‍ അയാക്‌സ് അത്ഭുത പ്രകടനമായിരുന്നു പുറത്തെടുത്തത്. ബയേണ്‍ മ്യൂണിക്കിനെ 1-1ന് സമനിലയില്‍ തളച്ചതോടെയായിരുന്നു തുടക്കം. ബെന്‍ഫിക്കയുമായി 1-1 ന്റെ സമനില, എ.ഇ.കെ ഏതന്‍സിനെതിരേ രണ്ട് ഗോള്‍ ജയം.
റയല്‍മാഡ്രിഡിനെ നാലുഗോളുകള്‍ക്ക് തകര്‍ത്തു, യുവന്റസിനെ 2-1 പരാജയപ്പെടുത്തി ഇവയായിരുന്നു ഈ സീസണിലെ അയാക്‌സിന്റെ പ്രധാന നേട്ടങ്ങള്‍.


ഇതോടെ ടോട്ടത്തിന്റെ പുതിയ ഗ്രൗണ്ടില്‍ അവര്‍ തോല്‍വി ഏറ്റുവാങ്ങി. ടോട്ടന്‍ഹാം പുതിയ സ്റ്റേഡിയത്തില്‍ ഇറങ്ങിയത് പരുക്കേറ്റ കെയ്‌നും സസ്‌പെന്‍ഷനിലായ സോണും ഇല്ലാതെ ആയിരുന്നു.
അതിനാല്‍ അയാക്‌സിന് കാര്യങ്ങള്‍ എളുപ്പമായി. കളിയുടെ തുടക്കം മുതല്‍ തന്നെ അയാക്‌സ് കളി തങ്ങളുടേതാക്കി മാറ്റി. ഷോര്‍ട്പാസുകളും വണ്‍ ടച്ച് പാസുകളും ഡ്രിബിളുകളുമൊക്കെ ആയി ടോട്ടന്‍ഹാം വെള്ളം കുടിച്ചു പോയ തുടക്കമായിരുന്നു അയാക്‌സ് നല്‍കിയത്. ഹകീം സിയെചിന്റെ കൃത്യമായ പാസില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. ആദ്യ പകുതിയില്‍ ഉടനീളം അയാക്‌സിന്റെ ആക്രമണങ്ങള്‍ ആയിരുന്നു.


രണ്ട@ാം പകുതിയില്‍ ടോട്ടനം മെച്ചപ്പെട്ട ഫുട്‌ബോള്‍ കളിച്ചെങ്കിലും അയാക്‌സ് ഗോള്‍ കീപ്പറെ കാര്യമായി പരീക്ഷിക്കാന്‍ വരെ ടോട്ടനത്തിനായില്ല. ഒരു ഗോളിന്റെ മാത്രം ജയമായതിനാല്‍ ടോട്ടനം ഇപ്പോഴും പ്രതീക്ഷയിലാണ്. രണ്ടാം പാദത്തില്‍ തിരിച്ചുവന്ന് ഫൈനലില്‍ പ്രവേശിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടോട്ടനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago
No Image

ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു

oman
  •  2 months ago
No Image

ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ ഭരണം നിലനിര്‍ത്ത് ബിജെപി; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

ജമ്മുകശ്മീരില്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകും;10 വര്‍ഷത്തിന് ശേഷം ജനങ്ങള്‍ അവരുടെ വിധി പ്രസ്താവിച്ചുവെന്ന് ഫാറുഖ് അബ്ദുല്ല

Kerala
  •  2 months ago