HOME
DETAILS
MAL
തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കരുതെന്ന് ബി.ജെ.പി
backup
September 10 2020 | 19:09 PM
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കരുതെന്ന് ബി.ജെ.പി. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. എന്നാല്‍ നാലു മാസത്തെ മാത്രം കാലാവധിക്കായി നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ ആവശ്യമില്ലന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പറഞ്ഞു. സര്‍വകക്ഷിയോഗത്തില്‍ ബി.ജെ.പിയുടെ ശക്തമായ നിലപാട് അറിയിക്കും.
ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ സി.പി.എം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ അഭിപ്രായം പറയണം. രാഷ്ട്രീയ ധാര്‍മികത ഉണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവച്ച് കോടിയേരി ബാലകൃഷ്ണന് അന്വേഷണത്തിന് എല്ലാ വഴികളും തുറന്നുകൊടുക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."