എം.സി ഖമറുദ്ദീന്‍ എം.എല്‍.എ ആറുമാസത്തിനകം പണം നല്‍കണം: ലീഗ്
മലപ്പുറം: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ സ്ഥാപന ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്ക് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ പാണക്കാട് ചേര്‍ന്ന സംസ്ഥാന മുസ്‌ലിംലീഗ് നേതാക്കളുടെയും കാസര്‍കോട് ജില്ലാ മുസ്‌ലിംലീഗ് നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം.
എം.സി ഖമറുദ്ദീനോട് ഇതുസംബന്ധിച്ച് വിശദീകരണം തേടിയതായും നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതിനാണ് പാര്‍ട്ടി പ്രധാന്യം നല്‍കുന്നതെന്നും യോഗത്തിനു ശേഷം സംസ്ഥാന മുസ്‌ലിംലീഗ് നേതാക്കള്‍ പറഞ്ഞു. എം.എല്‍.എയുടെ നിലവിലെ ബാധ്യതകളും ആസ്തികളും സംബന്ധിച്ച് ഈമാസം 30നു മുന്‍പായി പാര്‍ട്ടി വിശദമായ കണക്കെടുക്കും. ബാധ്യതവരുന്ന തുക ആറുമാസത്തിനകം നിക്ഷേപകര്‍ക്ക് നല്‍കണം. ഇതുസംബന്ധമായ കാര്യത്തില്‍ മധ്യസ്ഥനായി കല്ലട്ര മാഹീന്‍ ഹാജിയെ ചുമതലപ്പെടുത്തി. യു.ഡി.എഫിന്റെ ജില്ലാകമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും എം.സി ഖമറുദ്ദീന്‍ ഒഴിവായിട്ടുണ്ട്.
അതേസമയം വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഖമറുദ്ദീന്‍ പാണക്കാട്ടെത്തി വിശദീകരണം നല്‍കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വം എം.സി ഖമറുദ്ദീനുമായി ടെലിഫോണില്‍ ബന്ധപ്പെട്ടു വിശദീകരണം തേടുകയാണുണ്ടായത്. ഇന്നലെ രാവിലെ കാസര്‍കോട് ജില്ലാ ലീഗ് നേതാക്കളും പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എന്നിവരും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാന പ്രസിഡന്റ് ഹൈദറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ വീണ്ടും യോഗം ചേര്‍ന്നത്. ദേശീയജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, കാസര്‍കോട് ജില്ലാ മുസ്‌ലിംലീഗ് പ്രസിഡന്റ് ടി.എ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുറഹിമാന്‍, എന്‍.എ നെല്ലികുന്ന് എം.എല്‍.എ എന്നിവരാണ് ചര്‍ച്ചയില്‍ സംബന്ധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."