ഹൃദയാഘാതം; കസിയസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ടീമിന്റെ ഇതിഹാസ ഗോള്‍കീപ്പറായിരുന്ന ഐകര്‍ കസിയസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ പരിശീലനത്തിനിറങ്ങിയ താരത്തെ നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരാണ് താരത്തിന് ഹാര്‍ട്ട് അറ്റാക്കാണെന്ന് സ്ഥിരീകരിച്ചത്.
അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ താരത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയു@െണ്ടന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.
നിലവില്‍ പോര്‍ച്ചുഗീസ് ക്ലബായ എഫ്.സി പോര്‍ട്ടോയ്ക്കു വേണ്ട@ിയാണ് താരം കളിക്കുന്നത്. സ്‌പെയിനിന്റെയും റയല്‍ മാഡ്രിഡിന്റെയും എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളാണ് കസിയസ്. സ്‌പെയിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ്.
167 മത്സരങ്ങളിലാണ് കസിയസ് ഗോള്‍വല കാത്തത്. 2008 ലും 2012 ലും സ്‌പെയിന്‍ യൂറോകപ്പ് നേടുമ്പോള്‍ ഗോള്‍വല കാത്തതും കസിയസായിരുന്നു. റയല്‍ മാഡ്രിഡിനൊപ്പം മൂന്ന് ചാംപ്യന്‍സ് ലീഗ്, അഞ്ച് ലാലിഗ കിരീടങ്ങളും കസിയസ് സ്വന്തമാക്കിയിട്ടുണ്ട്. 1999 മുതല്‍ 2015വരെ 725 മത്സരങ്ങളിലാണ് കസിയസ് റയലിന്റെ ഗോള്‍കീപ്പറായത്. 2015ല്‍ റയല്‍ മാഡ്രിഡ് വിട്ട് പോര്‍ട്ടോയില്‍ ചേരുകയായിരുന്നു. സ്‌പെയിന്‍ ലോകകപ്പ് നേടിയപ്പോള്‍ ക്യാപ്റ്റനായിരുന്നു ഐകര്‍ കസിയസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."