HOME
DETAILS
MAL
മാഹി ബൈപ്പാസ് പാലം തകര്‍ച്ച അന്വേഷിക്കണം: ചെന്നിത്തല
backup
September 10 2020 | 19:09 PM
തിരുവനന്തപുരം: കണ്ണൂരിലെ മുഴപ്പിലങ്ങാട് മാഹി ബൈപ്പാസ് പദ്ധതിയില്‍ ഉള്‍പ്പെട്ട നെട്ടൂരിലെ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ നാല് ബീമുകള്‍ തകര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിജിലന്‍സ് കമ്മിഷന് കത്ത് നല്കി.
നിര്‍മാണത്തിലെ വൈകല്യമാണ് അപകടത്തിന് കാരണം. കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ മേല്‍ നോട്ടത്തില്‍ നടന്ന പണിയില്‍ വ്യക്തമായ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തിയില്ലെങ്കില്‍ ബൈപ്പാസ് വഴി കടന്നു പോവുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ജീവന് അത് ഭീഷണിയാവും. ഈ പ്രോജക്ടിലെ മുഴുവന്‍ പണിയെക്കുറിച്ചും സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ചെന്നിത്തല കേന്ദ്ര വിജിലന്‍സ് കമ്മിഷനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."