HOME
DETAILS
MAL
ഇന്ത്യ പൊരുതുന്നു
backup
September 01 2018 | 00:09 AM
സൗതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 246 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്ത് 27 റണ്‍സിന്റെ ലീഡ് നേടി. സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവിലാണ് ഇന്ത്യ ഈ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 255 പന്ത് നേരിട്ട് 132 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും 6 റണ്‍സുമായി ജസ്പ്രിത് ബുംറയുമാണ് ക്രീസില്‍. 46 റണ്‍സെടുത്ത വിരാട് കോഹ്‌ലി മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൂജാരക്ക് പിന്തുണ നല്‍കിയത്. ഇംഗ്ലണ്ടിന് വേണ്ടി മോയിന്‍ അലി അഞ്ച് വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."