കൊവിഡ്: സംസ്ഥാനത്ത് ഏഴുമരണം കൂടി
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഏഴുപേര്‍ കൂടി മരിച്ചു. പാലക്കാട് മങ്കര വെസ്റ്റ് മുട്ടിക്കാട് റോഡ് പുത്തന്‍പീടികയില്‍ പരേതനായ അബ്ദുറഹ്മാന്റെ മകന്‍ അബൂബക്കര്‍ (51), പത്തനംതിട്ടയില്‍ അടൂര്‍ വെള്ളകുളങ്ങര സ്വദേശി രഞ്ജിത്ത് ലാല്‍( 29), പന്തളം സ്വദേശിനി റജീന (44) എന്നിവരും കായംകുളത്ത് റിട്ട. വെറ്ററിനറി ഡോക്ടര്‍ കരുണാകരന്‍ നായര്‍ (78), പത്തിയൂര്‍ കരുവാറ്റംകുഴി തെക്കന്‍ചേരില്‍ ഗോപാലകൃഷണന്റെ ഭാര്യ പൊന്നമ്മ (65), ജോണ്‍സ് വില്ലയില്‍ ജോര്‍ജ്ജ് കുട്ടി (72)യും കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ കല്ലേലിഭാഗം കോട്ടവീട്ടില്‍ കിഴക്കതില്‍ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ ഫാത്തിമ ബീവി (72)യുമാണ് മരിച്ചത്.
പാലക്കാട് മങ്കര സ്വദേശി അബൂബക്കറിന് മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: റാഷീദ. മക്കള്‍: ഹസീന, ആരിഫ, അനീഷ. മരുമക്കള്‍: ഹാഷിഫ്, നൗഫല്‍, ഷഫീഖ്. എസ്.വൈ.എസ് ഒറ്റപ്പാലം മണ്ഡലം ആമില ടാസ്‌ക് ടീം ലക്കിടി ഗേറ്റ് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി.
പത്തനംതിട്ട സ്വദേശി രഞ്ജിത്ത് പ്രമേഹ ബാധിതനായിരുന്നു. സെപ്റ്റംബര്‍ ഒന്‍പതിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പന്തളം സ്വദേശിനി റജീന വൃക്കരോഗത്തിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കായംകുളത്തെ റിട്ട. വെറ്ററിനറി ഡോക്ടര്‍ കരുണാകരന്‍ നായര്‍ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ : രാജേശ്വരി പിള്ള. മക്കള്‍: ശിവകുമാര്‍, കൃഷ്ണകുമാര്‍, സീന.
കായംകുളം സ്വദേശിനി പൊന്നമ്മ രണ്ടാഴ്ചയായി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍ ബിന്ദു, സിന്ധു.
മറ്റൊരുംകായംകുളം സ്വദേശിയായ ജോര്‍ജ്കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ സംശയം തോന്നിയതിനാലാണ് ടെസ്റ്റ് നടത്തിയത്. ഇന്നലെയാണ് മരിച്ചത്. ഭാര്യ: ലിസി. മക്കള്‍: ലീന,ലിന്‍സി,ജോണ്‍. മരുമക്കള്‍: ബിജി,സന്തോഷ്, ബ്ലസി.
കരുനാഗപ്പള്ളി സ്വദേശിനി ഫാത്തിമ ബീവിക്ക് കഴിഞ്ഞ തിങ്കളാഴ്ച നടന്ന ആന്റിജന്‍ ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഭരണിക്കാവിലെ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ആസ്തമ രോഗിയായ ഫാത്തമബീവിയെ ശക്തമായ ശ്വാസതടസത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. മയ്യിത്ത് കരുനാഗപ്പള്ളി വായാരത്ത് പള്ളി ഖബര്‍സ്ഥാനില്‍ കൊവിഡ് പ്രോട്ടോക്കാള്‍ അനുസരിച്ച് ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."