ജിഷ്ണു വധക്കേസ്: കൃഷ്ണദാസിനെ പി.കെ ശശി സഹായിച്ചിരുന്നുവെന്ന് മഹിജ
വടകര: ജിഷ്ണു വധക്കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി കൃഷ്ണദാസിനെ സഹായിക്കുന്നതായി തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്ന് കൊല്ലപ്പെട്ട ജിഷ്ണുവിന്റെ അമ്മ മഹിജ. എന്നാല്‍ അന്ന് സര്‍ക്കാരിനെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കേണ്ടെന്നു കരുതിയാണ് അക്കാര്യം പറയാതിരുന്നത്. എം.എല്‍.എയും അവിടുത്തെ ചില പ്രാദേശിക നേതാക്കളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
സര്‍ക്കാരിനെയും പാര്‍ട്ടിയെയും തെറ്റിദ്ധരിപ്പിക്കാനാണ് അന്ന് അവര്‍ ശ്രമിച്ചത്. ചില നേതാക്കള്‍ കൃഷ്ണദാസിന് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തിരുന്നതായും മഹിജ കുറ്റപ്പെടുത്തി. പി.കെ ശശി എം.എല്‍.എയുടെ പൂര്‍വകാല ചരിത്രം എല്ലാവര്ക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെയാണ് കൃഷ്ണദാസിന്റെ പണം കൈപറ്റി അയാളെ വേദിയിലിരുത്തി പുകഴ്ത്തിയത്. എം.എല്‍.എക്കെതിരേ പാര്‍ട്ടി നടപടിയെടുക്കണമെന്നും മഹിജ ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ ഒരു എം.എല്‍.എ തന്നെ ഇത്തരത്തിലൊരാളെ പുകഴ്ത്തി സംസാരിച്ചത് ഏറെ വേദനിപ്പിച്ചെന്നും മഹിജ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."