മുഖ്യപ്രതിയായ സി.പി.എം നേതാവ് ഒളിവില്‍
ചിറ്റൂര്‍: എക്‌സൈസിന്റെ വാഹന പരിശോധനക്കിടെ 480 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ചിറ്റൂര്‍ മേഖലയില്‍ നടത്തിയ പരിശോധനയിലാണ് മാരുതി കാറില്‍ 15 പ്ലാസ്റ്റിക് കന്നാസുകളിലായി കടത്തിയ സ്പിരിറ്റ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ചിറ്റൂര്‍ പട്ടഞ്ചേരി, വഴുവക്കോട് വീട്ടില്‍ മണികണ്ഠനെ (54) അറസ്റ്റ് ചെയ്തു.
മുഖ്യപ്രതി സി.പി.എം പെരുമാട്ടി ലോക്കല്‍ കമ്മിറ്റിയംഗവും അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമായ അനില്‍കുമാര്‍ (40) മറ്റൊരു കാറില്‍ രക്ഷപ്പെട്ടു. അനിലിന്റെ നേതൃത്വത്തില്‍ ചിറ്റൂര്‍ ഭാഗത്ത് വലിയതോതില്‍ സ്പിരിറ്റ് ലോബി പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഒരുമാസത്തിലേറെയായി നടത്തിയ പരിശോധനയുടെ ഫലമായാണ് സ്പിരിറ്റ് പിടികൂടിയത്. കെ.എല്‍ 08 എ.ആര്‍ 4836 നമ്പര്‍ കാറില്‍ നിന്നാണ് സ്പിരിറ്റ് പിടിച്ചത്.
എക്‌സൈസുകാരെന്നു മനസിലായ ഉടനെ മാറ്റിനിര്‍ത്തിയ ചുവന്ന പോളോ കാറില്‍ കയറി അനില്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ഇതിനുമുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2017ല്‍ ഗോപാലപുരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എക്‌സൈസ് ജീവനക്കാരെ ആക്രമിച്ച കേസും ഇയാള്‍ക്കെതിരേയുണ്ട്.
ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ നെല്‍സണ്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ സുലേഷ് കുമാര്‍, അസി. എക്‌സൈസ് കമ്മിഷണര്‍മാരായ രാജാസിങ്, ബാബു തുടങ്ങിയ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ അനിലിന്റെ വീട് പരിശോധിച്ചു. സ്പിരിറ്റിന്റെ ഉറവിടം അനിലിനു മാത്രമേ അറിയാവൂവെന്നും ഇതിനുമുന്‍പും നിരവധി തവണ അനില്‍ സ്പിരിറ്റ് കടത്തി പലര്‍ക്കും കൈമാറിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ മണികണ്ഠന്‍ പറഞ്ഞു. അനിലിനെ ഉടന്‍ പിടികൂടുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജില്ലയിലെ ഈവര്‍ഷത്തെ ആദ്യത്തെ സ്പിരിറ്റ് കേസാണിത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. റിയാസ്, സെന്തില്‍കുമാര്‍, എം. യൂനസ്, കെ.എസ് സജിത്ത്, വി. സജീവ്, പി.എന്‍ രാജേഷ് കുമാര്‍, ഡ്രൈവര്‍ സത്താര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."