HOME
DETAILS
MAL
backup
May 02 2019 | 20:05 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഈവര്‍ഷം നടന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പില്‍ വേണ്ടത്ര ജാഗ്രത പ്രകടിപ്പിച്ചിട്ടില്ലെന്ന് എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി. പരീക്ഷാ നടത്തിപ്പിനുള്ള സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച പ്രശ്‌നംമൂലം കുട്ടികളുടെ ഹാള്‍ടിക്കറ്റ്, അധ്യാപകരുടെ ചുമതലാ നിര്‍ണയം തുടങ്ങിയ കാര്യങ്ങളില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.
മാത്രമല്ല, മൂല്യനിര്‍ണയ ക്യാംപുകളില്‍ ഉത്തരക്കടലാസുകള്‍ വിഭജിച്ചു നല്‍കിയതിലും വലിയ തോതിലുള്ള പാകപ്പിഴയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യമായ ജാഗ്രതയോടെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിന് വകുപ്പ് കരുതലോടെ പ്രവര്‍ത്തിക്കണമെന്ന് എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."