കുഞ്ഞുങ്ങള്‍ നനയാതിരിക്കാന്‍ അമ്മക്കരവിരുതില്‍ കുടകള്‍
ചെറുവത്തൂര്‍: അമ്മമാരുടെ കരവിരുതില്‍ പല വര്‍ണങ്ങളില്‍ കുടകള്‍ നിവര്‍ന്നു. ചെറിയാക്കര ഗവ.എല്‍.പി സ്‌കൂളിലെ കുട്ടികള്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ അമ്മമാര്‍ നിര്‍മിച്ച കുടകളുമായി സ്‌കൂളിലെത്തും. വിദ്യാലയത്തില്‍ നടന്നുവരുന്ന സമ്മര്‍ റെയിന്‍ അവധിക്കാല കൂട്ടായ്മയുടെ ഭാഗമായാണ് രക്ഷിതാക്കള്‍ക്കും പ്രദേശവാസികള്‍ക്കുമായി കുട നിര്‍മാണത്തില്‍ പരിശീലനം നല്‍കിയത്. നാല്‍പത് കുടകള്‍ നിര്‍മിച്ചെടുത്തു. ഇത് കുട്ടികള്‍ക്ക് കൈമാറും. നേരത്തെ രക്ഷിതാക്കള്‍ക്ക് സോപ്പ് നിര്‍മാണത്തിലും പരിശീലനം നല്‍കിയിരുന്നു. തുടര്‍ പ്രവര്‍ത്തനമായി രക്ഷിതാക്കളുടെ നേതൃത്വത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ സോപ്പ്, കുട നിര്‍മിക്കാനാണ് പദ്ധതി. പി. സരോജിനി,എ.പി ബിന്ദു, വി.വി രാധ നേതൃത്വം നല്‍കി. പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസുവരെയുള്ള കുട്ടികളും സമ്മര്‍ റെയിനില്‍ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമാണ്. ഇവര്‍ക്കായുള്ള പാട്ടുകൂട്ടം ഷൈജു ബിരിക്കുളം നയിച്ചു. കുഞ്ഞരങ്ങ് രണ്ടാംഘട്ട പുസ്തക വിതരണവും നടന്നു. പി.ടി.എ പ്രസിഡന്റ് സുമേഷ് എ.സി, എം.പി എ പ്രസിഡന്റ് പി.ഓമന, വിനോദ് ഒ.കെ, നാരായണന്‍.ടി, എം.പി സതീശന്‍, എം. മഹേഷ് കുമാര്‍, എന്‍. മഞ്ജുള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."