കൊതിയൂറും രുചിയില്‍ തയാറായത് 52 ചക്ക വിഭവങ്ങള്‍
ചെറുവത്തൂര്‍: ചക്ക കൊണ്ടുള്ള കൊതിയൂറും വിഭവങ്ങള്‍ നിരന്നപ്പോള്‍ കുരുന്നുകളില്‍ വിസ്മയം. ചക്കയുടെ മാഹാത്മ്യം വിളിച്ചോതി ആലന്തട്ട എ.യു.പി സ്‌കൂളിലാണ് ചക്കമഹോത്സവം സംഘടിപ്പിച്ചത്. 52 വിഭവങ്ങളാണ് ചക്ക മഹോത്സവത്തില്‍ നിരന്നത്. ചക്ക പായസം, ചക്കവരട്ടി, ജാം, ഉപ്പേരി, അച്ചാര്‍, ചക്കയപ്പം, കട്‌ലറ്റ്, ചക്കപ്പഴം പൊരി, ചക്കക്കുരു കട്‌ലറ്റ്, പുഴുക്ക്, പപ്പടം, ചവണി അച്ചാര്‍, ചിപ്‌സ്, ദോശ, കുരു അട, വട എന്നിങ്ങനെയായിരുന്നു ചക്കവിഭവങ്ങളുടെ വൈവിധ്യങ്ങള്‍. ഒരാഴ്ച നീണ്ടു നില്‍ക്കുന്നതാണ് വിദ്യാലയത്തിലെ ചക്ക മഹോത്സവം.
ഓരോ ദിവസവും ഉച്ചഭക്ഷണത്തോടൊപ്പംചക്ക വിഭവങ്ങള്‍ നല്‍കാനാണ് പി.ടി.എ തീരുമാനം. പഞ്ചായത് വൈസ് പ്രസിഡന്റ് കെ.വി ഗംഗാധര വാര്യര്‍ ഉദ്ഘാടനം ചെയ്തു. കെ.വി ലക്ഷ്മണന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് വി.പി ജാനകി, എ.ഇ.ഒ ടി.എം സദാനന്ദന്‍ എന്നിവര്‍ ചക്കമഹോത്സവത്തില്‍ വിശിഷ്ടാതിഥികളായി. ബി സുഷ, ബാബു മൂത്തല, സി.കെ അരുണ്‍കുമാര്‍, കെ ജയന്‍, പ്രധാനധ്യാപിക കെ വനജാക്ഷി, ടി.വി ബാലകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."