ഓഫിസര്‍ക്ക് സ്ഥലംമാറ്റം; വേളം കൃഷിഭവന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍
കുറ്റ്യാടി: കൃഷി ഓഫിസര്‍ക്ക് സ്ഥലമാറ്റവും, ആവശ്യത്തിന് ജീവനക്കാരില്ലാത്തതും വേളം കൃഷിഭവന്റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കി.
കൃഷി ഓഫിസറും മൂന്ന് കൃഷി അസിസ്റ്റന്റും ഒരു പാര്‍ടൈം സ്വീപ്പറും ഉണ്ടായിരുന്ന ഇവിടെ സ്വീപ്പര്‍ മാത്രമാണിപ്പോള്‍ അവശേഷിക്കുന്നത്.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ താറുമായതിന് പുറമെ ഓഫിസില്‍ നിന്നും ലഭിക്കേണ്ട ആവശ്യമായ സഹായം കിട്ടാതെ കര്‍ഷകരും ദുരിതം പേറുകയാണ്. സ്ഥലംമാറ്റം നല്‍കിയ ജീവനക്കാര്‍ക്ക് പകരം ഇതുവരെ മറ്റൊരു നിയമനം ഉണ്ടായിട്ടില്ല.
അപ്പോഴൊക്കെ ആശ്വാസമായി കൃഷി ഓഫിസര്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിനും കൂടി സ്ഥലംമാറ്റം ലഭിച്ചതോടെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളാണ് ഓഫിസില്‍ കെട്ടിക്കിടക്കുന്നത്.
ഇതിനിടെ ഒരു കൃഷി അസിസ്റ്റന്റിന് ചാര്‍ജ് ഉണ്ടെങ്കിലും അദ്ദേഹത്തിന് ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് .
ജില്ലയില്‍ പേമാരിയെ തുടര്‍ന്ന കനത്ത കൃഷി നാശമുണ്ടായ പഞ്ചായത്താണിത്. നാശനഷ്ടം കണക്കാക്കാന്‍ സ്‌പെഷല്‍ ഗ്രാമസഭ വിളിക്കമമെന്ന നിര്‍ദേശമുണ്ടെങ്കിലും ജീവനക്കാരുടെ അഭാവം അതിന് കഴിയാത്ത സ്ഥിതിയായി.
ആളില്ലാത്തതിനാല്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ കഴിയില്ല.
അടിയന്തരമായി കൃഷി ഭവനില്‍ കൃഷി ഓഫിസറടക്കം ആവശ്യമായ ജീവനക്കാരെ നിയമിക്കമണമെന്ന് യു.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ മഠത്തില്‍ ശ്രീധരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."