കെ.യു.ഡബ്ല്യു.ജെ പ്രതിഷേധ പ്രകടനം നടത്തി
കാസര്‍കോട്: കൊച്ചിയില്‍ ഒരു വിഭാഗം അഭിഭാഷകര്‍ ഹൈക്കോടതി പരിസരത്തു മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കെ.യു.ഡബ്ല്യു.ജെ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗവും പ്രകടനവും നടത്തി. കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി.എ ഷാഫി, അബ്ദുല്‍ റഹ്മാന്‍ ആലൂര്‍, ബി അനീഷ് കുമാര്‍, ഷഫീഖ് നസറുല്ല, ടി.കെ പ്രഭാകരന്‍ സംസാരിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ക്കു സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും ആക്രമം നടത്തിയവര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രകടനത്തിനു കെ ഗംഗാധരന്‍, ഷാഫി, തെരുവത്ത്, ഷൈജു പിലാത്തറ, ഫഹദ് മുനീര്‍, രാജേഷ് ഒട്ടമല, സുബൈര്‍ പള്ളിക്കാല്‍, പുരുഷോത്തമന്‍ പെര്‍ള, സ്റ്റീഫന്‍, ആഗ്രാദാസ്, ദില്‍ന വികസ്വര, ബാലഗോപാലന്‍ പെര്‍ളത്ത്, പി.വി മോഹിത്, ജിത്തു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."