പാണ്ടിക്കാട് എ.ആര്‍ ക്യാംപില്‍ ഒന്‍പത് പൊലിസുകാര്‍ക്ക് എച്ച്1 എന്‍1
മലപ്പുറം: പാണ്ടിക്കാട് എ.ആര്‍ ക്യാംപിലെ ഒന്‍പത് പൊലിസുകാര്‍ക്ക് എച്ച്1എന്‍1 രോഗം സ്ഥിരീകരിച്ചു. ക്യാംപിലെ പൊലിസുകാര്‍ക്കു കൂട്ടത്തോടെ പനി വന്നതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഒന്‍പത് പേര്‍ക്കു രോഗം കണ്ടെത്തിയത്. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞെത്തിയവരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. 16 പേരുടെ സ്രവം മണിപ്പാലിലെ വൈറോളജി ലാബില്‍ പരിശോധനക്കയച്ചിരുന്നു. ഇതില്‍ ഒന്‍പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഒന്‍പത് പൊലിസുകാര്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് ജില്ലയില്‍ ഇതുവരെ രോഗം പിടിപെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മലപ്പുറത്ത് 93ഓളം പേര്‍ക്ക് എച്ച്1എന്‍1 പിടിപെട്ടിരുന്നു. ജില്ലയില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.സക്കീന അറിയിച്ചു. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ജില്ലയിലെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്കും ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ മരുന്നും ലഭ്യമാക്കിയിട്ടുണ്ട്. പനി, ജലദോഷം, തൊണ്ടവേദന എന്നിവയാണ് എച്ച്1എന്‍1 രോഗത്തിന്റെ പ്രഥമലക്ഷണം. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ അടിയന്തരമായി ഡോക്ടറെ സമീപിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഗര്‍ഭിണികള്‍, രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍, വയോധികര്‍, ദീര്‍ഘകാലമായി മറ്റു രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ അസുഖ ലക്ഷണങ്ങള്‍ വരുമ്പോള്‍ തന്നെ ഉടനടി ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണ്. ഈ രോഗത്തിനുള്ള മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.
കരുതിയിരിക്കാം
വായുവില്‍ കൂടി പകരുന്ന രോഗമായതിനാല്‍ രോഗമുള്ളവര്‍ സംസാരിക്കുമ്പോഴും ചുമക്കുമ്പോഴും വായ മൂടിക്കെട്ടണം.
പൂര്‍ണമായ വിശ്രമം വേണം.
ധാരാളം വെള്ളം കുടിക്കുക. എളുപ്പത്തില്‍ ദഹിക്കുന്ന പോഷകമൂല്യമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക
ലക്ഷണങ്ങള്‍ പരിശോധിച്ച് ഡോക്ടര്‍ രോഗം നിര്‍ണയിക്കുന്ന രീതിയാണ് എച്ച്1എന്‍1 പനിക്ക് നിലവിലുള്ളത്. വളരെ അപൂര്‍വമായി മാത്രമേ ടെസ്റ്റുകള്‍ ചെയ്ത് രോഗ സ്ഥിരീകരണം നടത്തേണ്ട ആവശ്യമുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."