പ്രളയം നേരിടാന്‍ കല്ലായിപ്പുഴ ആഴം കൂട്ടണമെന്ന്
കോഴിക്കോട്: പ്രളയം നേരിടുന്നതിന്റെ ഭാഗമായി കല്ലായിപ്പുഴയില്‍ നിന്ന് ചെളിനീക്കം ചെയ്ത് ആഴംകൂട്ടി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണമെന്ന് കോര്പറേഷന് കൗണ്‍സില്‍ അടിയന്തര യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഉപനേതാവ് സി. അബ്ദുറഹ്മാന് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സമര്‍പ്പിച്ചു. കോതി അഴിമുഖം മുതല്‍ മൂര്യാട് വരെയുള്ള ഭാഗത്തുനിന്ന് ചെളി നീക്കം ചെയ്യണം. കനോലി കനാല്‍ ആഴം കൂട്ടുന്ന പ്രവൃത്തിയും ഇതോടൊപ്പം സജീവമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം പ്രമേയരൂപത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയില്‍ കൊണ്ടുവരാന്‍ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
384 ഓവുചാലുകള്‍ കനോലി കനാലിലേക്ക് എത്തിച്ചേരുന്നുണ്ടെന്നും ഇതിനെതിരേ നടപടിയുണ്ടാകണമെന്നും സി. അബ്ദുറഹ്മാന് ആവശ്യപ്പെട്ടു. കല്ലായിപ്പുഴ ആഴംകൂട്ടുന്നതിനായി നാലുകോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ കരാറുകാരെ കിട്ടാത്തതിനാല്‍ പ്രവൃത്തി നടന്നില്ല. ഇതു നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മേയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."