HOME
DETAILS
MAL
ദുരന്തഭൂമിയില്‍ കടലുണ്ടി നവധാരയുടെ ശുചീകരണ പ്രവര്‍ത്തനം
backup
September 01 2018 | 03:09 AM
ഫറോക്ക്: പ്രളയക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച ചെങ്ങന്നൂരില്‍ കടലുണ്ടി നവധാര പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് വളണ്ടിയര്‍മാരുടെ ശ്രമദാനം. 'ഞങ്ങളും കൂടെയുണ്ട്' എന്ന സന്ദേശമുയര്‍ത്തി പിടിച്ചാണ് നവധാര ആലപ്പുഴയിലേക്ക് യാത്ര തിരിച്ചത്. ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്, ചെങ്ങന്നൂര്‍ താലൂക്ക് ഓഫിസ്, ശുചിത്വമിഷന് എന്നിവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പുനര്‍നിര്‍മിതിയില്‍ നവധാര പങ്കുചേര്‍ന്നത്.ഉദയന്‍ കാര്‍ക്കോളി, വെണ്മണി ഹരിദാസ്, ഉണ്ണി കുന്നത്ത്, സി. അയ്യപ്പുട്ടി, പി. ഹരിദാസ്, പി. ഷൈജു, കെ. രാജന്, എ. സന്ദീപ്, രാജന് ചേലക്കല്‍, ഒ. സുധി, ടി. പ്രശാന്ത്, എം. വിനീഷ്, എം. ഷിനി എന്നിവരാണ് സംഘത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."