ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറാന്‍ ഇന്നലെയും നിരവധി പേരാണ് കലക്ടറേറ്റിലെത്തിയത്. രാവിലെ മുതല്‍ സംഘടനകളും വ്യക്തികളും മഹല്ല് കമ്മിറ്റികളും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും പ്രവാസികളും സഹായം കൈമാറാനെത്തി.
വിദേശരാജ്യങ്ങളില്‍ നിന്നു പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ ഭക്ഷണ സാധനങ്ങളുടെയും വസ്ത്രങ്ങളുടെയും ഒഴുക്ക് തുടരുന്നുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 764 കാര്‍ഗോ ബോക്‌സുകളാണ് ജില്ലാ ഭരണ സംവിധാനം കോര്‍പറേഷന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഭക്ഷണ സംഭരണ വിതരണ കേന്ദ്രത്തില്‍ എത്തിയത്. വിദേശത്ത് നിന്ന് സന്നദ്ധ സംഘടനകള്‍ ബോക്‌സുകളില്‍ എത്തിക്കുന്ന സാധന സാമഗ്രികള്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അനുമതിയോടെയാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കൗണ്ടറിലേക്ക് മാറ്റുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ 141 കാര്‍ഗോ ബോക്‌സുകളില്‍ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമാണ് ഉണ്ടായിരുന്നത്. കരിപ്പൂരില്‍ എത്തിച്ച 445 പെണ്‍ട്ടികള്‍ കോഴിക്കോട് ട്രോമകെയറാണ് സംഭരണ കേന്ദ്രത്തില്‍ എത്തിച്ചത്. ഇവ പരിശോധിച്ചു വരുന്നു. റോട്ടറി ഇന്റര്‍നാഷണല്‍ 36 ബോക്‌സുകളും എത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 142 കാര്‍ഗോ ബോക്‌സുകളിലെ സാധനങ്ങളും കോഴിക്കോട് കൗണ്ടറില്‍ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ നിര്‍ദ്ദേശപ്രകാരം തഹസില്‍ദാര്‍ എല്‍.ആര്‍.ഇ അനിതാകുമാരി ഏറ്റുവാങ്ങി.
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് എന്‍.ഐ.ടി സമാഹരിച്ച 21,90,570 രൂപ ഡയരക്ടര്‍ ഡോ. ശിവജി ചക്രവര്‍ത്തി ജില്ലാ കലക്ടര്‍ യു.വി ജോസിന് കൈമാറി. രജിസ്ട്രാര്‍ കേണല്‍ പങ്കജാക്ഷന്‍, അക്കാദമിക് ഡീന്‍ ഡോ.പി.എസ് സതീദേവി, ആര്‍ ആന്‍ഡ് സി ഡീന്‍ ഡോ. എസ് അശോക്, എം.വി പ്രസാദ് എന്നിവര്‍ സംബന്ധിച്ചു. കോഴിക്കോട് എന്‍.ഐ.ടി യിലെ അധ്യാപകരില്‍ നിന്നും അനധ്യാപകരില്‍ നിന്നും സംഭാവനയായി ലഭിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവജനക്ഷേമബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫിസിന് കീഴിലെ മുഴുവന്‍ യൂത്ത് കോര്‍ഡിനേറ്റര്‍മാരും ഒരുമാസത്തെ ഹോണറേറിയം നല്‍കി. ഒന്നാം ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ജില്ലയിലെ യൂത്ത് ക്ലബുകള്‍, യുവ ക്ലബുകള്‍, യൂത്ത് കോഡിനേറ്റര്‍മാര്‍, ജില്ലാ ഓഫിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്ന് സമാഹരിച്ച 1,66,830 രൂപ യുവജനക്ഷേമബോര്‍ഡ് സംസ്ഥാന ഓഫിസില്‍ മെമ്പര്‍ സെക്രട്ടറിക്ക് കൈമാറി. രണ്ടാം ഘട്ടത്തില്‍ യൂത്ത് ക്ലബുകള്‍, യുവ ക്ലബുകള്‍ എന്നിവ സമാഹരിച്ച 1,00,200 രൂപ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു കലക്ടര്‍ക്ക് കൈമാറി.
കോഴിക്കോട്: പ്രളയ ദുരിതത്തിലായ കേരളത്തിനായി വിഭവങ്ങള്‍ ശേഖരിച്ച് മിഡില്‍ ഈസ്റ്റിലുള്ള മലയാളി അമ്മമാരുടെ കൂട്ടായ്മ. മലയാളി മംസ് മിഡില്‍ ഈസ്റ്റ് (എം.എം.എം.ഇ) എന്ന പേരിലുള്ള 26,000 ത്തിലധികം അംഗങ്ങളുള്ള കൂട്ടായ്മ സമാഹരിച്ച അവശ്യസാധനങ്ങള്‍ ജില്ലയിലെ ദുരിതബാധിതര്‍ക്കായി നല്‍കി. സ്ത്രീകള്‍ക്കായുള്ള വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ബ്രഷ്, പേസ്റ്റ് തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള 5000 കിലോ തൂക്കമുള്ള കാര്‍ഗോ എയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും വെല്‍നസ് ഫൗണ്ടേഷനും ചേര്‍ന്ന് ജില്ലാ കലക്ടര്‍ യു.വി ജോസിന് കൈമാറി. എം.കെ രാഘവന്‍ എം.പിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഏഞ്ചല്‍സ് ഭാരവാഹികളായ ഡോ മെഹറൂഫ് രാജ്, ഡോ അജില്‍ അബ്ദുല്ല, ഡോ. മനോജ്, മുഹമ്മദ് കോയ, ബിനോയ് കെ, ശറഫുദ്ദീന്‍, സിക്കന്ദര്‍, മുസ്തഫ കെ.പി സംബന്ധിച്ചു.
കോഴിക്കോട്: വിപുലമായ കുടുംബസംഗമത്തിന് നീക്കിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കോഴിക്കോട്ടെ കൊളായി കുടുംബം.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വികസന സമിതി യോഗത്തിനെത്തിയ എം.എല്‍.എ മാരുടേയും ജില്ലാ കലക്ടറുടേയും സാന്നിധ്യത്തില്‍ 1,31,750 രൂപയുടെ ചെക്ക് കൊളായി കുടംബാംഗം നാസര്‍ കൊളായി തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറി. പരേതനായ മുഹമ്മദ്കുട്ടി ഹാജി-ഖദീജ ദമ്പതികളുടെ ആറു മക്കളുടെ കുടുംബാംഗങ്ങള്‍ ബക്രീദ് ദിവസം കൊടിയത്തൂരില്‍ ഒത്തു ചേര്‍ന്നാണ് കുടുംബ സംഗമം ലളിതമാക്കി സ്വരൂപിച്ച തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ തീരുമാനിക്കുന്നത്. എം.ഇ. ഫസല്‍, പി.പി നൗഫല്‍, എം.എ അബ്ദുള്‍ അസീസ് എന്നിവരും പങ്കെടുത്തു.
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ 1984ലെ 28ാമത് എം.ബി.ബി.എസ് ബാച്ചിലും നാലാം ബി.ഡി.എസ് ബാച്ചിലും ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ സമാഹരിച്ച നാല് ലക്ഷം രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ജില്ലാ കലക്ടര്‍ യു.വി ജോസ് കലക്ടറുടെ ചേമ്പറില്‍ ചെക്ക് ഏറ്റുവാങ്ങി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ.എന്‍. രാജേന്ദ്രന്‍ ഡോ.രാജേഷ് എം.സി, ഡോ. ശ്രീകാന്ത് കാരാട്ട് ഡോ. ലക്ഷമിരവി ഡോ. കെ രഞ്ജിനി ഡോ. പി.കെ നരേന്ദ്രനാഥ് സംബന്ധിച്ചു.
കോഴിക്കോട്: ജയില്‍ റോഡ് സൗത്ത് റസിഡന്‍സ് അസോസിയേഷന്‍ സമാഹരിച്ച് 58002 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ കലക്ടര്‍ യു.വി ജോസിന് കൈമാറി. അസോസിയേഷന്‍ പ്രസിഡന്റ് എസ്. ശിവദാസന്‍, സെക്രട്ടറി പ്രൊഫ. ടി.എം ഗോകുല ചന്ദ്രന്‍ ട്രഷറര്‍ വി.പി ബാലകൃഷ്ണന്‍ വൈസ് പ്രസിഡണ്ട് എം.കെ പ്രഭാകരന്‍ സംബന്ധിച്ചു.
കോഴിക്കോട്: ചേവായൂര്‍ പാറപ്പുറം റസിഡന്റസ് അസോസിയേഷന്‍, 40,020 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാലില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജില്ലാ കലക്ടര്‍ ചെക്ക് ഏറ്റുവാങ്ങി.
കോഴിക്കോട്: ചേവായൂര്‍ ശാന്തിതീരം റസിഡന്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ സമാഹരിച്ച 55000 രൂപയും ഈസ്റ്റ്ഹില്‍ ഹൗസിങ് കോളനി 50000 രൂപയുടെ ചെക്കും കലക്ടറേറ്റിലെത്തി മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറി.
അത്തോളി: ചീക്കിലോട് ജ്വലനം, കൈരളി സംഘങ്ങള്‍ സമാഹരിച്ച തുക നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂര്‍ ബിജുവിന് കൈമാറി. ജ്വലനം പ്രസിഡന്റ് കെ. സുരേഷ് ബാബു അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ സി.കെ രാജന്‍ മാസ്റ്റര്‍, പി.പി സമീര്‍, ശ്രീജിത്ത് പൂക്കോട്ട്, ടി.കെ സുധാകരന്‍, പി. വിശ്വന്‍, വിജി ചീക്കിലോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."