ദുരിത ബാധിതര്‍ക്ക് ആശ്വാസമായി താലൂക്കുതല അദാലത്ത്
താമരശ്ശേരി: കാലാവര്‍ഷക്കെടുതിയിലും പ്രളയത്തിലുംപെട്ട് വിവിധ രേഖകളും മറ്റും നഷ്ടമായവര്‍ക്ക് ആശ്വാസമായി താമരശ്ശേരിയില്‍ നടന്ന താലൂക്കുതല അദാലത്ത്.
രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തില്‍ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, മോട്ടോര്‍ വാഹന രേഖകള്‍, ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ്, ആധാര്‍, ബാങ്ക്, എല്‍.ഐ.സി, പാന്‍ കാര്‍ഡ്, റേഷന്‍, ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ നല്‍കി.
എന്നാല്‍ പാസ്‌പോര്‍ട്ട്, റവന്യു, ആധാരം, രജിസ്‌ട്രേഷന്‍ തുടങ്ങി സമയമെടുത്ത് നല്‍കേണ്ടവ 15 ദിവസത്തിനകവും നല്‍കും. ഇന്നലെ രാവിലെ തുടങ്ങിയ അദാലത്തില്‍ 91 അപേക്ഷകളില്‍ 49 എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്. ബാക്കി വരുന്ന 42 എണ്ണം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ബന്ധപ്പെട്ട വകുപ്പുകളുടെ ഓഫിസില്‍ നിന്നു 15 ദിവസത്തിനകം വിതരണം ചെയ്യുമെന്ന് തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ് പറഞ്ഞു. ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. ഹിമ, പി. ജയരാജ്, സബ് ജഡ്ജ്, തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ്, ജില്ലാ നിയമ ഓഫിസര്‍ എന്‍.വി സന്തോഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."