HOME
DETAILS
MAL
തൊഴാനെത്തിയ പെണ്‍കുട്ടിയെ മന്ത്രവാദത്തിനിടെ പീഡിപ്പിച്ചു; വ്യാജസിദ്ധന് അറസ്റ്റില്‍
backup
September 11 2020 | 06:09 AM
കണ്ണൂര്‍: കണ്ണൂര്‍ തളിപറമ്പില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വ്യാജസിദ്ധന് അറസ്റ്റില്‍. ചിറയന്‍കീഴ് സ്വദേശി മുടപുരം തെന്നൂര്‍ക്കോണം ക്ഷേത്രപൂജാരി ശ്രീകുമാര്‍ നമ്പൂതിരി(67)യെയാണ് പൊലിസ് പിടികൂടിയത്.
ക്ഷേത്രത്തില്‍ തൊഴാനെത്തിയ പെണ്‍കുട്ടിയോട് മന്ത്രവാദത്തിലൂടെ നേട്ടമുണ്ടാകുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ക്ഷേത്രവളപ്പിലെ പൂജാരിയുടെ മുറിയിലായിരുന്നു മന്ത്രവാദ കര്‍മങ്ങള്‍. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി മുറിയില്‍ നിന്ന് ഇറങ്ങിയോടുകയും ബന്ധുക്കളെ വിവരമറിയിക്കുകയുമായിരുന്നു. ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂജാരിയെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."