പ്രളയ ബാധിതരെ ചേര്‍ത്തുപിടിച്ച് എന്‍.എസ്.എസ്
കൂടരഞ്ഞി: തദ്ദേശ സ്വയംഭരണ വകുപ്പും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്കീമും സംയുക്തമായി സംഘടിപ്പിക്കുന്ന നാഷനല്‍ ഫ്ളഡ് റിലീഫ് ആക്ടിവിറ്റിയുടെ ഭാഗമായുള്ള പഞ്ചായത്തുതല സര്‍വെ ആരംഭിച്ചു.
കോഴിക്കോട് കെ.എം.സി.ടി എന്‍ജിനീയറിങ്, പോളിടെക്നിക് കോളേജിലെ 50 എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് സര്‍വെ നടത്തുന്നത്. പഞ്ചായത്തിലെ പ്രളയബാധിത വീടുകളില്‍ നേരിട്ടെത്തി വീടുകളിലെ കേടുപാടുകള്‍ സംബന്ധിച്ച കണക്കെടുക്കും.
സര്‍വെ കാര്യങ്ങള്‍ക്കായി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ്, വൈസ് പ്രസിഡന്റ് പി.എം നസീര്‍, പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ റാഷി, സെക്രട്ടറി പി.ടി അബ്ദുല്‍ സലാം എന്നിവര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ പി.സി ഷമീം, പി. അജ്മല്‍ റഹ്മാന്, പി. അഖില്‍, ജിതീവ്, അരുണ്‍ ടി. നായര്‍ എന്നിവര്‍ സര്‍വെക്ക് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."