മയക്കു മരുന്ന് കേസ്: റിയ ചക്രബര്‍ത്തിക്ക് ജാമ്യമില്ല
മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ മുബൈ കോടതി തള്ളി. അവരുടെ സഹോദരന് ഷോവിക്ക് ചക്രബര്‍ത്തി ഉള്‍പെടെ മറ്റ് എട്ടു പേരുടെ ജാമ്യാപേക്ഷയും കോടതി തള്ളി.
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയ ചക്രബര്‍ത്തിയെ എന്‍.സി.ബി. അറസ്റ്റ് ചെയ്തത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കേസില്‍ തന്നെ തെറ്റായി പ്രതി ചേര്‍ത്തതാണെന്നുമായിരുന്നു റിയയുടെ വാദം.
കുറ്റസമ്മതം നടത്താന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്റെ ജീവന് അപകടത്തിലാണെന്നും നടി ജാമ്യാ പേക്ഷയില്‍ ചൂണ്ടിക്കാട്ടി.
തനിക്കെതിരേ ബലാത്സംഗ, വധ ഭീഷണികളുണ്ട്. വിവിധ അന്വേഷണം മാനസികമായി ഏറെ തകര്‍ത്തു. സ്വയം കുറ്റം സമ്മതം നടത്താന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഈ കുറ്റസമ്മതമെല്ലാം താന്‍ പിന്‍വലിച്ചതായും റിയയുടെ ജാമ്യാപേക്ഷയില്‍ പറയുന്നു.
ചോദ്യംചെയ്യലിന് ഒരു വനിതാ ഉദ്യോഗസ്ഥ പോലും ഉണ്ടായിരുന്നില്ല. പുരുഷ ഉദ്യോഗസ്ഥര്‍ എട്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ചോദ്യംചെയ്തു. നിയമോപദേശം തേടാന്‍ അനുവദിച്ചില്ല. ചെറിയ അളവില്‍ മയക്കുമരുന്ന് കൈകാര്യം ചെയ്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇത് ജാമ്യം ലഭിക്കുന്ന കുറ്റമാണെന്നും റിയ അപേക്ഷയില്‍ പറയുന്നു.
എന്നാല്‍ ജാമ്യം നല്കിയാല് തെളിവുകള്‍ നശിപ്പിക്കുമെന്നും തന്റെ സ്വാധീനവും പണവും ഉപയോഗിച്ച സാക്ഷികളെ സ്വാധീനിക്കുമെന്നും എന#.സി.ബി കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."