വെല്ലുവിളിയായി മാലിന്യ നിര്‍മാര്‍ജനം
മുക്കം: പ്രളയ ദുരന്തത്തില്‍ നിന്നു കരകയറിയ മലയോരമേഖലയില്‍ വെല്ലുവിളിയായി മാലിന്യ നിര്‍മാര്‍ജനം. വെള്ളം കയറി മലിനമായ വീട്ടുപകരണങ്ങളും ചപ്പുചവറുകളും ഇലക്ട്രോണിക് മാലിന്യങ്ങളുമാണ് പലയിടത്തും കൂട്ടിയിട്ടിരിക്കുന്നത്.
ചിലര്‍ ഇത്തരം മാലിന്യങ്ങള്‍ പുഴയില്‍ തന്നെ തള്ളുകയും ചെയ്തു. വീടുകള്‍ വൃത്തിയാക്കിയ ശേഷം ചാക്കുകളില്‍ ശേഖരിച്ച മാലിന്യങ്ങളാണ് പലയിടത്തും കൂട്ടിയിട്ടിരിക്കുന്നത്. കാരശ്ശേരി പഞ്ചായത്തിലെ 15ാം വാര്‍ഡില്‍നിന്നു വെള്ളപ്പൊക്ക മാലിന്യം സംസ്‌കരിക്കാനായി കൊണ്ടു പോകുന്നതിന് എന്‍.ജി.ഒ യൂനിയന്റെ നേതൃത്വത്തില്‍ ശേഖരിച്ച മാലിന്യം ചീഞ്ഞുനാറുകയാണ് ഇപ്പോള്‍.
നീക്കം ചെയ്യാന്‍ ആളില്ലാതായതോടെയാണ് ചീപ്പാംകുഴി ബസ് സ്റ്റോപ്പിനു സമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞു നാറുന്നത്.
ജില്ലയില്‍ എലിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധി രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ജനങ്ങള്‍ക്കിടയിലും ആശങ്ക ഉയര്‍ത്തുന്നുണ്ട്. പലയിടത്തും ഇത്തരത്തില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാനും തുടങ്ങിയിട്ടുണ്ട്. മാലിന്യങ്ങള്‍ ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ പല പ്രാദേശിക സര്‍ക്കാരുകളും ഇത് കാര്യക്ഷമമായി നടപ്പിലാക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടപടികളുമായി മുന്നോട്ടുപോകുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."