HOME
DETAILS
MAL
പന്തീരാങ്കാവ് കേസ്: പത്തു മാസത്തിനുശേഷം അലനും താഹയ്ക്കും ജയില്‍ മോചനം
backup
September 11 2020 | 10:09 AM
കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലനും താഹാ ഫസലും ജയില്‍മോചിതരായി. പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ജയില്‍ മോചിതരാകുന്നത്. കൊച്ചി എന്‍.ഐ.എ കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ഇരുവര്‍ക്കും ജാമ്യം നല്‍കിയത്.
മാവോയിസ്റ്റ് സംഘടനകളുമായി ഒരുവിധത്തിലുള്ള ബന്ധവും പുലര്‍ത്തരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിയ്യൂര്‍ ജയിലിന് മുമ്പിലുണ്ടായിരുന്ന ബന്ധുക്കള്‍ക്കൊപ്പം ഇരുവരും വീട്ടിലേക്ക് മടങ്ങുകയാണ്.
മകന് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതില്‍ സന്തോഷമെന്ന് അലന് ശുഹൈബിന്റെ അമ്മ സബിത മഠത്തില്‍ പ്രതികരിച്ചു.
അതേസമയം, അലന്റെയും താഹയുടേയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ കോടതിയില്‍ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം കോടതി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."