സാമൂഹ്യ മേഖലയില്‍ പത്തിന പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കി നാഷണല്‍ സര്‍വിസ് സ്‌കീം
തൃശൂര്‍: കലാലയങ്ങള്‍ സാമൂഹ്യ മേഖലയിലേക്ക് എന്നതിന് ഊന്നല്‍ നല്‍കിക്കോണ്ട് പത്തിന പ്രത്യേക പരിപാടികള്‍ ജില്ലയില്‍ നടപ്പിലാക്കാന്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം തീരുമാനിച്ചു.
ലഹരി വിരുദ്ധ പ്രചരണം, പരിസ്ഥിതി ബോധവല്‍ക്കരണം, ശുചിത്വ ഭാരതം, നൈപുണ്യ വികസനം എന്നീ മുഖ്യ പരിപാടികള്‍ക്ക് പുറമേയാണിത്. തൃശൂര്‍ സെന്റ് മേരീസ് കോളജില്‍ ഇത് സംബന്ധിച്ച് ജില്ലയിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍മാരുടെ ഏകദിന ശില്‍പ്പശാല നടത്തി.
പൊതുകക്കൂസുകളുടെ നിര്‍മ്മാണം, അനാഥാലയങ്ങളിലും വൃദ്ധ സദനങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കല്‍, ആശുപത്രി സന്ദര്‍ശനം, പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കായി കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കല്‍ എന്നിവയാണ് കലാലയം സമൂഹത്തിലേക്ക് എന്ന പദ്ധതിയുടെ ലക്ഷ്യം.
റോഡ് സുരക്ഷ പദ്ധതിയുടെ ഫസ്റ്റ് എയ്ഡ്, ട്രോമ കെയര്‍ പരിശീലനം, ദുരന്ത നിവാരണ പരിശീലനം തുടങ്ങിയവയും സംഘടിപ്പിക്കും. അയല്‍ക്കാരെ അറിയുക പദ്ധതി വഴി ആരോഗ്യ വിദ്യാഭ്യാസ സര്‍വ്വെ, കാര്‍ഷിക പരിപാടികള്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം, വിത്ത് വിതരണം തുടങ്ങിയവ സംഘടിപ്പിക്കും. വര്‍ഗ്ഗീയതയേയും റാഗിംങിനേയും എതിര്‍ക്കാനും ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ സഹായിക്കാനുമായി ശാന്തി സേന രൂപീകരിക്കും.
സ്ത്രീശാക്തീകരണം, ചുവര്‍ മാഗസിന്‍, എന്‍.എസ്.എസ്. അലുമ്‌നി യൂണിറ്റ് രൂപീകരണം നിയമ സാക്ഷരത തുടങ്ങിയ മേഖലകളിലും നാഷണല്‍ സര്‍വ്വീസസ് സ്‌കീം ഊന്നല്‍ നല്‍കുന്നത്. ശില്‍പശാല ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്. അലിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സര്‍വ്വകലാശാല എന്‍.എസ്.എസ്. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പൊഫ. പി.വി വല്‍സരാജന്‍ അധ്യക്ഷനായിരുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മാരിയറ്റ് മുഖ്യാതിഥിയായി. എന്‍.എസ് ജില്ലാ കോഓര്‍ഡിനേറ്റര്‍ പ്രൊഫ. കെ.എന്‍ രമേശ് ആമുഖ പ്രഭാഷണം നടത്തി.
കാലിക്കറ്റ് സര്‍വ്വകലാശാല എന്‍.എസ്.എസ് ഉപദേശക സമിതി അംഗം ഡോ. എ.ബി മൊയ്തീന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. കെ.പി. സ്വപ്ന ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം ഓഫീസര്‍മാരായ രാഖി ചന്ദന്‍ സ്വാഗതവും എ.ബി വന്ദന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."