കനത്ത മഴയില്‍ വെള്ളിനേഴിയില്‍ 5 കോടിയുടെ നാശ നഷ്ടം
വെള്ളിനേഴി :പഞ്ചായത്തില്‍ 5 കോടി രൂപയുടെ നാശനഷ്ടം. വീടുകള്‍ പൂര്‍ണമായി തകര്‍ന്നത് 4 എണ്ണം (20 ലക്ഷം)വീടുകള്‍ ഭാഗികമായി തകര്‍ന്നത് 35 എണ്ണം (7 ലക്ഷം)കോഴിഫാം (50000)ഇരുനില കെട്ടിടവും വര്‍ക്ക്‌ഷോപ്പും തകര്‍ന്നത് (10 ലക്ഷം), കുടിവെള്ള ജലസേചന മോട്ടോറുകള്‍ വെള്ളം കയറി നശിച്ചത് 9 എണ്ണം( 3 ലക്ഷം)വെള്ളം കയറിയ വീട് കളിലെ നഷ്ടം (8 ലക്ഷം)28 കിലോമീറ്റര്‍ റോഡ് നശിച്ച് (3.5 കോടി, )തൂക്കുപാലം( 20 ലക്ഷം) തോടി ടിഞ്ഞത് (20 ലക്ഷം), കുളമിടിഞ്ഞത് (15 ലക്ഷം)നേന്ത്രവാഴ 6000 എണ്ണം (15 ലക്ഷം), റബ്ബര്‍ 250 എണ്ണം( 5 ലക്ഷം)തെങ്ങ് 28 എണ്ണം (2 ലക്ഷം )ചേന 25 ഏക്കര്‍ (25 ലക്ഷം )എന്നിങ്ങനെയാണ് നഷ്ടം വന്നിട്ടുള്ളത്. ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവരടങ്ങുന്ന സംഘം നേരിട്ട് നാശനഷ്ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട് തയ്യാറാക്കി. തകര്‍ന്ന് ഗതാഗതം നിയന്ത്രിച്ചിട്ടുള്ള കുളക്കാട് കുറുവട്ടൂര്‍ റോഡിന് 3 ലക്ഷം ഗ്രാമ പഞ്ചായത്തും, വെള്ളിനേഴി ഹൈസ്‌കൂള്‍ ഞാളാകുര്‍ശ്ശി റോഡിന് ഗ്രാമബ്ലോക് പഞ്ചായത്തുകളും ചേര്‍ന്ന് 11 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടു്.9 കുടിവെള്ള ജലസേചന പദ്ധതികള്‍ റിപ്പയര്‍ ചെയ്യുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."