യുവാവിനെ അജ്ഞാതസംഘം അക്രമിച്ചതായി പരാതി
പനമരം: അജ്ഞാതസംഘം യുവാവിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി. പനമരം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിയമ്പം മുണ്ടത്താനത്ത് ജോണ്‍സന്‍ അഗസ്റ്റിനാ(45)ണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7.30തോടെയാണ് സംഭവം.
വീട്ടില്‍ ആരുമില്ലാത്ത സമയത്ത് രണ്ടുപേര്‍ പരിചയ ഭാവത്തില്‍ വീട്ടിലെത്തുകയായിരുന്നു. ഇവര്‍ കുടിക്കാന്‍ വെള്ളം ചോദിക്കുകയും വെള്ളമെടുക്കാന്‍ അടുക്കളയില്‍ പോയ സമയം രണ്ട് പേരും ചേര്‍ന്ന് പൊടുന്നനെ അക്രമിക്കുകയായിരുന്നുവെന്ന് ജോണ്‍സന്‍ പറഞ്ഞു. ഇരുമ്പ് വടി ഉപയോഗിച്ചാണ് അടിച്ചത്. ആക്രമണത്തില്‍ ജോണ്‍സന്റെ വലതുകൈ ഒടിയുകയും ശരീരമാസകലം മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജോണ്‍സന്‍ ഒച്ചവതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സുഹൃത്തുക്കളെത്തി ജോണ്‍സനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രദേശത്തെ കോണ്‍ഗ്രസ് വാര്‍ഡ് സെക്രട്ടറിയാണ് ജോണ്‍സണ്‍.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോണ്‍സനെ മര്‍ദിച്ചവരെ എത്രയും കണ്ടെത്തണമെന്ന് യു.ഡി.എഫ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."