ശക്തമായമഴയില്‍ 2500 ഹെക്ടര്‍ നെല്‍പാടശേഖരങ്ങളില്‍ പതിര് നിറഞ്ഞു
പുതുനഗരം: ശക്തമായ മഴ പുതുനഗരം മേഖലയില്‍ 2500 ഹെക്ടര്‍ നെല്‍പാടശേഖരങ്ങള്‍ പതിരായി .കതിരുകള്‍ വരുന്ന സമയത്ത് ഇടവിടാതെയുള്ള മഴയാണ് പതിരാകുന്നതിന് പ്രധാന കാരണമെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നു.പാല്‍ നെല്ല് കതിരുകളില്‍ വളരുന്ന സമയത്ത് ഉണ്ടായ ഇടവിടാതെയുള്ള മഴ മൂലം പരാഗണം നടക്കാതെ പോയതാണ് നെല്‍മണികതിരുകളാകേണ്ടവ കറുത്തും ചുവന്ന നിറത്തിലുള്ളവ പതിരുകളായി മാറുവാന്‍ കാരണമെന്ന് കൊല്ലങ്കോട് കൃഷി ഓഫീസര്‍ ദിലീപ് കുമാര്‍ പറഞ്ഞു.
വി.കണ്ടു ,സുഭദ്ര,കൃഷ്ണകുമാര്‍, ചാത്തുകുടിചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍,കണ്ടപ്പന്‍ എന്നിിവരുടെ 400 ഏക്കര്‍ നെല്‍പാടശേഖരം പൂര്‍ണ്ണമായും പതിരായി.കൊല്ലങ്കോട് കൃഷിഭവന്‍ പരിധിയില്‍ മാത്രം 500 ഹെക്ടറിലധികം നെല്‍പാടശേഖരങ്ങള്‍ പതിരുകളായി മാറീട്ടുണ്ട് .മുതലമട. വടവന്നൂര്‍.എലവഞ്ചേരി, പുതുനഗരം, കൊടുവായൂര്‍, പെരുവെമ്പ് എന്നീ കൃഷിഭവന്‍ പരിധികളിലായി 2000 ല്‍ അധികം ഹെക്ടര്‍ പ്രദേശത്ത് പതിരുകള്‍ ഉയ അവസ്ഥ നെല്‍പ്പാടശേഖരങ്ങളില്‍ ഉണ്ടായിട്ടുണ്ട്. കൃഷി വകുപ്പിന്റെ കാലാവസ്ഥയധിഷ്ഠിത വിള ഇന്‍ഷ്യൂറന്‍സ് ചെയ്ത കര്‍ഷകര്‍ക്ക് 20,000 മുതല്‍ 35,000 രൂപ വരെവിള ഇന്‍ഷുറന്‍സ് 35,000 രൂപ വരെഇന്‍ഷ്യൂറന്‍സ് ലഭിക്കുമെങ്കിലും മിക്ക ചെറുകിട കര്‍ഷകരും വിള ഇഷ്യൂറന്‍സ് ചെയ്യാത്തതിനാല്‍ വന്‍ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ പറയുന്നു. ഇന്‍ഷ്യൂറന്‍സ് ചെയ്യാത്ത എല്ലാ നെല്‍കര്‍ഷകര്‍ക്കുംപതിരായി പോയ പാടങ്ങള്‍ പരിശോധിച്ച് അര്‍ഹമായ നഷ്ട പരിഹാരതുക വിതരണം ചെയ്യണമെന്നാണ് ചെറുകിട കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."