HOME
DETAILS
MAL
പശുവിനെ പുലി കടിച്ചുകൊന്നു
backup
May 03 2019 | 04:05 AM
പന്തല്ലൂര്‍: വീടിന് സമീപം തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ പുലി കടിച്ചു കൊന്നു. കഴിഞ്ഞദിവസം രാത്രി അയ്യങ്കൊല്ലിക്ക് സമീപം നായ്ച്രി ഗ്രാമത്തിലാണ് സംഭവം. സ്വദേശിയായ ഇന്ദിരയുടെ മൂന്നു വയസുള്ള പശുവിനെയാണ് പുലി കൊന്നത്. രാത്രി പശുവിന്റെ കരച്ചില് കേട്ട് പുറത്തിറങ്ങിയ കുടുംബം തൊഴുത്തില്‍ നിന്ന് പുലി ഓടുന്നത് കണ്ടിരുന്നു.
വിവരമറിഞ്ഞ് ചേരമ്പാടി റെയ്ഞ്ചര്‍ ചിന്ന തമ്പിയുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അയ്യകൊല്ലി മൃഗാശുപത്രിയിലെ വെറ്ററിനറി ഡോ. രേവതി പോസ്റ്റ്മോര്‍ട്ടം നടത്തി. പുലിയുടെ ആക്രമണത്തിലാണ് പശു ചത്തതെന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ പതിവായി കൊല്ലുന്ന പുലിയെ കൂടുവച്ചു പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."