നെല്ലിയാമ്പതി; ഗതാഗതം പുനസ്ഥാപിക്കാന്‍ നിര്‍വഹണ പ്ലാന്‍ തയ്യാറാക്കുന്നു
പാലക്കാട്: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ഒറ്റപ്പെട്ട പോയ നെല്ലിയാമ്പതിയില്‍ പൂര്‍ണമായും ഗതാഗതം പുനസ്ഥാപിക്കാനുള്ള നിര്‍വഹണ പ്ലാന്‍ തയ്യാറാക്കുന്നതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീലേഖ പറഞ്ഞു. ഇതിന്റെ ആദ്യഘട്ടമായി കനത്തമഴയില്‍ പൂര്‍ണമായി ഒഴുകിപോയ കുണ്ടറച്ചോല പാലം അഞ്ചുദിവസത്തിനകം താല്‍ക്കാലികമായി നിര്‍മിച്ച് ചെറുവാഹനങ്ങള്‍ കടന്നു പോവാനുള്ള സംവിധാനം പൊതുമരാമത്ത് ഒരുക്കിയിരുന്നു.
നെല്ലിയാമ്പതി ചുരത്തിലേക്കുള്ള പാതയിലെ മണ്ണിടിഞ്ഞ എല്ലാ ഇടങ്ങളിലെയും പാറയും മണ്ണും ഒരാഴ്ച്ചയ്ക്കകം പൂര്‍ണമായും നീക്കം ചെയ്യും. ഏറെ അപകടസാധ്യതയുള്ള കുണ്ടറച്ചോല പാലത്തിന് മുകള്‍ഭാഗം, മരപാലത്തിനു സമീപം, മണ്ണാത്തിച്ചോല എന്നീ മൂന്ന് പ്രധാനപ്പെട്ട തകര്‍ന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. ഈ സ്ഥലങ്ങളില്‍ മണല്‍ച്ചാക്കുകള്‍ അടുക്കി കൂടുതല്‍ ബലപ്പെടുത്തി കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഉടനെ പുനസ്ഥാപിക്കാനുള്ള പ്രവൃത്തിയാണ് പരിഗണിക്കുക. മറ്റു സാധ്യമായ സ്ഥലങ്ങളില്‍ മറുവശം വീതികൂട്ടി താല്‍ക്കാലിക സംവിധാനമൊരുക്കും.
പിന്നീട് കുണ്ടറച്ചോലയില്‍ സ്ഥിരം പാലം നിര്‍മിക്കും. പരമാവധി 10 മീറ്റര്‍ അകലത്തില്‍ വെള്ളം ഒഴുകി പോവാനുള്ള സംവിധാനത്തിലാണ് സ്ഥിരം പാലം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. പാലം നിര്‍മിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയതായും നടപടികള്‍ പുരോഗമിക്കുന്നതായും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് തകര്‍ന്ന മറ്റു പ്രധാന 12 ഇടങ്ങളിലും വീണ്ടും ഇവ നിര്‍മിച്ച് അപകടരഹിതമാക്കാനുമുള്ള പദ്ധതിയും പരിഗണനയിലാണ്. നെല്ലിയാമ്പതിയിലേക്ക് രണ്ട് ബദല്‍ പാതകള്‍ പരിഗണനയില്‍ ഉണ്ടായിരുന്നു. അതില്‍ നെല്ലിയാമ്പതി, പുലയമ്പാറ, മിന്നംപാറ, ആനമട, പെരിയംചോല, തേക്കടി വഴി സേത്തുമടയില്‍ എത്തിച്ചേരുന്ന വഴിയാണ് അഭികാമ്യമെന്നും വനംവകുപ്പിന്റെ അനുമതിയോടെ ഈ വഴിയുടെ കൂടുതല്‍ സാധ്യതകള്‍ പരിശോധിച്ച് വരികയാണെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."