HOME
DETAILS
MAL
മേയാന്‍വിട്ട ആടിനെ കടുവ കൊന്നു
backup
May 03 2019 | 04:05 AM
ചുള്ളിയോട്: മേയാന്‍ വിട്ട ആടിനെ കടുവ കൊന്നു. ചുള്ളിയോട് അയ്യന്‍കൊല്ലി മാങ്ങോട് കൂവളക്കൊല്ലി പ്രസാദിന്റെ മേയാന്‍ വിട്ട ആടിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. കഴിഞ്ഞ ദിവസം രാവിലെ 9.30നായിയിന്നു സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് പരിസരവാസിയുടെ പശുവിനെ കടുവ ആക്രമിച്ചിരുന്നു. വനപാലകര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞു. വീടിനോട് ചേര്‍ന്ന തോട്ടത്തില്‍ കടുവയുടെ സാന്നിധ്യമുണ്ടായതോടെ നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്. കടുവ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."