യോഗ പരിശീലനം ശ്രദ്ധേയമാകുന്നു
എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ഗവ:ആയൂര്‍വ്വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന യോഗ പരിശീലനം ശ്രദ്ദേയമാകുന്നു.
അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് കഴിഞ്ഞ ജൂണ്‍ 21ന് കരിയന്നൂര്‍ സര്‍ക്കാര്‍ ആയൂര്‍വ്വേദ ആശുപത്രിയില്‍ ആരംഭിച്ച യോഗാ പരിശീലന ക്ലാസാണ് ശ്രദ്ദേയമായിട്ടുള്ളത്.
എരുമപ്പെട്ടി മങ്ങാടില്‍ സ്ഥിതി ചെയ്യുന്ന ആയൂര്‍വ്വേദ ഡിസ്പെന്സറിയില് നടക്കുന്ന യോഗാ പരിശീലന ക്ലാസ്സില്‍ നിത്യേന നിരവധി പേരാണ് പങ്കെടുക്കുന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്നും ചികിത്സക്കെത്തുന്ന രോഗികളും പരിസരവാസികളും ഡിസ്പെന്സറിയില് യോഗ പരിശീലനം നടത്തുന്നുണ്ട്.
ജീവിത ശൈലി രോഗങ്ങള്‍, സന്ധിരോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്നതിനും ശാരീരിക മാനസിക സൗഖ്യത്തിനും യോഗപരിശീലനം ഒരുപരിധിവരെ സഹായിക്കുന്നുവെന്ന് പരിശീലനത്തിന് വരുന്നവര്‍ പറഞ്ഞു. യോഗപരിശീലനത്തിന് ഇന്റേണ്‍ഷിപ്പ് ട്രയിനി ഡോ.സുജിത സുകുമാരന്‍, ഡോ.സ്മിനി എന്നിവരാണ് നേതൃത്വം വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."