പ്രളയദുരിതം: അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന്
സുല്‍ത്താന്‍ ബത്തേരി: പ്രളയദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ട ചെറുകിട വ്യവസായികള്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ജില്ലയിലെ ചെറുകിട വ്യവസായികള്‍ക്ക് ഉണ്ടായിട്ടുള്ള നഷ്ടം സര്‍ക്കാരിനെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടും അത് മുഖവിലക്കെടുത്തില്ലന്നും ഈ നടപടി തുടര്‍ന്നാല്‍ സംഘടനശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷന്‍ യോഗം തീരുമാനിച്ചു.
ഉജ്ജീവന പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ 9ശതമാനം പലിശക്ക് പത്തുലക്ഷം രൂപ നല്‍കുമെന്ന് പറഞ്ഞത് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്തത്. 30 ലക്ഷം രൂപയ്ക്ക് മുകളിലാണ ്പലയൂണിറ്റുകളിലും നഷ്ടം സംഭവിച്ചത്. സര്‍ക്കാര്‍ വേണ്ടത്ര പഠനം നടത്താതെയും ചെറുകിട വ്യവസായികളുടെ നഷ്ടം കണക്കാക്കാതെയും നടപ്പാക്കിയ പദ്ധതി സാഹയകരമായില്ലെന്നും അദ്ദേഹം ആരോപിച്ചു.
നഷ്ടത്തിന്റെ വിശദമായകണക്ക് തയാറാക്കി അസോസിയേഷന്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതില്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം മുഖവിലക്കെടുത്തില്ലെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ. ഭാസ്‌ക്കരന്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി തോമസ് വര്‍ഗീസ്, ജോര്‍ജ്ജ് മുണ്ടക്കല്‍, ഡോ.വി.സത്യാനന്ദന്‍ നായര്‍, ടോമി വടക്കുംചേരി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."