നെല്ലിയാമ്പതിയില്‍ നിന്ന് ഗര്‍ഭിണിയെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു
നെല്ലിയാമ്പതി: പ്രകൃതിക്ഷോഭംമൂലം ഉണ്ായ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് 12 ദിവസം ഒറ്റപ്പെട്ടുപോയ ബ്രൂക്ക്ലാന്റ് എസ്റ്റേറ്റിലെഗര്ഭിണിയായ ജോയ്സിയെ (24 ്) നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ ഇന്നലെ ജീപ്പ് മാര്‍ഗ്ഗം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
തുടര്‍ന്ന് ഗൈനക്കോളജിസ്റ്റ് ഡോ:ശ്രീജയുടെ നേതൃത്വത്തില്‍ രക്തപരിശോധന, സ്കാന്‍ എന്നിവ നടത്തി, പരിശോധനയ്ക്കുശേഷം ഇവരെ പൊളളാച്ചി വേട്ടക്കാരന് പുതൂര്‍ പഞ്ചായത്തില്‍ സര്‍ക്കാര്‍പതി എന്ന പ്രദേശത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിച്ചു.
16 ന് പുലര്‍ച്ചെ 2 മണിക്കുണ്ായ ഉരുള്‍പ്പൊട്ടലില്‍ ജോയ്സിയുടെ വീടിന്റെ അടുക്കളഭാഗം പൂര്‍ണ്ണമായും തകരുകയും, വീടിന്റെ പുറകുവശത്ത് 100 അടി വീതിയില്‍ 30 അടി ആഴത്തില്‍ മണ്ണും മരങ്ങളും നാലു കി.മീറ്ററോളം ഒലിച്ചുപോയി. ജോയ്സി ഉള്‍പ്പടെ 11 പേര് അടങ്ങുന്ന കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ:കെ.പി.റീത്തയുടെ നിര്‍ദ്ദേശപ്രകാരം നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആരോഗ്യം ജോയ്സണ്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ആര്.രത്നകുമാരി, ആര്.ബി.എസ്.കെ നഴ്സ് അഞ്ജലി വിജയന്, പാലിയേറ്റീവ് കെയര്‍ നഴ്സ് എന്‍.സീതാലക്ഷ്മി എന്നിവരടങ്ങുന്ന സംഘമാണ് ജോയ്സിയെ ബ്രൂക്ക്ലാന്റില്നിന്നും എന്‍.എച്ച്.എം ജീപ്പ് മാര്‍ഗ്ഗം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും, തുടര്‍ന്ന് തമിഴ്നാട്ടിലെ വീട്ടിലും എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."