വന്യമൃഗശല്യം: ജനജാഗ്രതാ സമിതി വിളിച്ചു ചേര്‍ക്കാന്‍ തീരുമാനം
സുല്‍ത്താന്‍ ബത്തേരി: നഗരസഭാ പരിധിയില്‍ വരുന്ന വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാനയടക്കമുളള വന്യമൃശല്യം വര്‍ധിക്കുകയും ഇതിനെതിരേ വനം വകുപ്പിന്റെ ഭാഗത്തുനിന്നു ശാശ്വത പരിഹാരം ഉണ്ടാവാത്ത സാഹചര്യത്തില്‍ ജനജാഗ്രത സമിതി വിളിച്ചുചേര്‍ക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം. കഴിഞ്ഞദിവസം ചേര്‍ന്ന കൗണ്‍സിലില്‍ കൗണ്‍സിലര്‍ അഹമ്മദ് കുട്ടി കണ്ണിയനാണ് അടിയന്തര വിഷയമായി ഉന്നയിച്ചത്.
വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നുമില്ല. ഇതിനു പുറമെ വനാതിര്‍ത്തികളിലെ പ്രതിരോധ സംവിധാനങ്ങളും ഫലപ്രദമല്ല. വനപാലകര്‍ നിഷ്‌ക്രിയരായാണ് കാര്യങ്ങളെ കൈകാര്യംചെയ്യുന്നതെന്ന പരാതിയും ഉയര്‍ന്നു.
ഈ സാഹചര്യത്തില്‍ വനപാലകരെയും പങ്കെടുപ്പിച്ചാണ് യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ബത്തേരി എം.എല്‍.എ, വയനാട് വന്യജീവി സങ്കേതം മേധാവി എന്നിവരെയും പങ്കെടുപ്പിച്ച് മെയ് എട്ടിന് രണ്ടിന് നഗരസഭാ ഹാളില്‍ യോഗം ചേരാനാണ് തീരുമാനം.
ഈ യോഗത്തില്‍ വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍കഴിയുന്ന തരത്തില്‍ തീരുമാനങ്ങള്‍ എടുക്കാനാവും എന്ന പ്രതീക്ഷയിലാണ് നഗരസഭ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."