HOME
DETAILS
MAL
ജോറായി ഡോലിപ്പാട്ട്; മനം കവര്‍ന്ന് ലക്ഷദ്വീപിന്റെ മക്കള്‍
backup
May 03 2019 | 04:05 AM
സുല്‍ത്താന്‍ ബത്തേരി: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവം 'വയനാര്‍ട്ടി'ല്‍ ഡോലിപ്പാട്ടുമായി ഏവരുടെയും മനം കവര്‍ന്ന് ലക്ഷദ്വീപിലെ മത്സരാര്‍ത്ഥികള്‍. സാംസ്കാരിക ഘോഷയാത്രയിലെ മിന്നും താരങ്ങളായിരുന്നു കടല്‍ കടന്നെത്തിയ ഷാഹ്ലിന് ഷായും കൂട്ടരും. ഇന്റര്‍സോണില്‍ പങ്കെടുക്കാനായി മുപ്പത്തിയഞ്ചു പേരാണ് ഇത്തവണ ലക്ഷദ്വീപില്‍ നിന്ന് വയനാട്ടില്‍ എത്തിയിരിക്കുന്നത്. ലക്ഷദ്വീപിലെ പരമ്പരാഗത കലാരൂപങ്ങളില്‍ ഒന്നാണ് ഡോലിപ്പാട്ട്. ദ്വീപിലെ എല്ലാ ആഘോഷങ്ങളിലും സ്ഥിരമായി അരങ്ങേറുന്ന ഒന്നു കൂടിയാണ് ഡോലിപ്പാട്ട്.ആദ്യകാലങ്ങളില്‍ ചെട്ട് പാട്ട് എന്നറിയപ്പെട്ടിരുന്ന ഈ കലാരൂപം ഡോല്‍ക്ക അഥവാ ഡോലി എന്ന വാദ്യോപകരണത്തിന്റെ വരവോടെ ഡോലിപ്പാട്ടായി പരിണമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."