HOME
DETAILS
MAL
പുത്തന്‍ചിറയില്‍ ഇടതിന് ഭരണം നഷ്ടമായി
backup
July 22 2016 | 01:07 AM
പുത്തന്‍ചിറ: ഗ്രാമപഞ്ചായത്തില്‍ ഇടതുപക്ഷ മുന്നണിക്ക് ഭരണം നഷ്ടമായി. ഭരണ പക്ഷത്തിനെതിരെ പ്രതിപക്ഷനേതാവ് വി.എ നദീര്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായതോടെയാണ് എം.പി സോണി പ്രസിഡന്റായ ഇടത് പക്ഷത്തിന് ഭരണം നഷ്ടമായത്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച സോണിക്ക് പ്രസിഡന്റ് സ്ഥാനം നല്‍കിയാണ് ഇടത്പക്ഷം ഭരണം നിലനിര്‍ത്തിയത്. ആകെയുള്ള 15 സീറ്റില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടത്, വലത് മുന്നണികള്‍ക്ക് ആറ് സീറ്റുകള്‍ വീതമാണ് ലഭിച്ചത്. ഒരു സീറ്റില്‍ ബി.ജെ.പിയും ഒന്നില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.വി സുജിത് ലാലുമാണ് വിജയിച്ചത്. യു.ഡി.എഫ് അംഗങ്ങള്‍ക്കൊപ്പം ബി.ജെ.പി അംഗവും സ്വതന്ത്രനും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതോടെ പ്രമേയം പാസായി. പ്രസിഡന്റും ആറ് എല്‍.ഡി.എഫ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."