ലീല ടീച്ചറെ യാത്രയാക്കാന്‍ മന്ത്രിയും നാട്ടുകാരും
തിരുവനന്തപുരം: അടച്ചു പൂട്ടലിന്റെ വക്കിലായിരുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനമായ കണിയാപുരം സബ്ജില്ലയിലെ കരിച്ചാറ ഗവ.എല്‍.പി.സ്കൂളിനെ ഏറ്റവും മികച്ച വിദ്യാലയമാക്കി മാറ്റിയ സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് എം.എം.ലീല ടീച്ചര്‍ പതിനാലു വര്‍ഷത്തെ സര്‍വിസിനുശേഷം വിരമിക്കുമ്പോള്‍ നാടിന്റെ പ്രിയങ്കരിയായി മാറിയ ടീച്ചറെ യാത്രയാക്കാന്‍ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും നാട്ടുകാരോടൊപ്പം ഇന്ന് സ്കൂളില്‍ എത്തും. ഒരു വ്യാഴ വട്ടക്കാലം കരിച്ചാറ ഗവ.എല്‍.പി.സ്കൂളിന്റെ ജീവ നാഡിയായിരുന്ന ലീല ടീച്ചറോടുള്ള ആദര സൂചകമായി സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന യാത്രയയപ്പ് സമ്മേളനം ഇന്ന് രാവിലെ 9 .30 നു മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. പി.ടി.എ യുടെ ഉപഹാരം മന്ത്രി നല്‍കും. പി.ടി.എ. പ്രസിഡന്റ് കരിച്ചാറ നാദിര്‍ഷ അധ്യക്ഷത വഹിക്കും. അണ്ടൂര്‍ക്കോണം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തും .ജില്ലാപഞ്ചായത്തു അംഗം എം.ജലീല്‍ പൊന്നാട ചാര്‍ത്തും. ബ്ലോക് പഞ്ചായത്തംഗം അഡ്വ.എ.അല്‍ത്താഫ് മംഗള പത്രം സമര്‍പ്പിക്കും .പഞ്ചായത്ത് ഭാരവാഹികളും പൂര്‍വ വിദ്യാര്‍ഥികളും വിവിധ സംഘടനാ ഭാരവാഹികളും പി.റ്റി.എ ഭാരവാഹികളും സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."