യുവതിയുടെ ആത്മഹത്യ; ഉന്നതാധികാരികള്‍ അന്വേഷിക്കണമെന്ന്
കരുനാഗപ്പള്ളി: കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട യുവതിയുടെ ആത്മഹത്യ ഉന്നത അധികാരികള്‍ അന്വേഷിക്കണമെന്ന് ആവശ്യവുമായി സാമൂഹ്യ സംരക്ഷണ സമിതി രംഗത്ത്. കഴിഞ്ഞ ഇരുപത്തിമൂന്നിന് പുലര്‍ച്ചെ വവ്വാക്കാവിന് പടിഞ്ഞാറ് തഴത്തോടിന് സമീപം സല്‍മാന്‍ മന്‍സിലില്‍ റജുല (35)യുടെ മരണം സംബന്ധിച്ച കേസാണ് അന്വേഷണം ഇഴയുന്നത്.
രണ്ട് മക്കളുള്ള യുവതിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു. ഇതിന് ശേഷം യുവതി പ്രദേശവാസിയായ യുവാവുമായി അടുപ്പത്തിലാവുകയും വഴിവിട്ട ബന്ധം ഉള്ളതായും ഇവരെ കൊണ്ട് യുവാവ് വിവിധയിടങ്ങളില്‍ നിന്നും പണം കടം വാങ്ങുകയും ഓച്ചിറ സര്‍വിസ് സഹകരണ ബാങ്കില്‍ നിന്ന് 4.5 ലക്ഷം രൂപ വായ്പ്പയും എടുത്തു.
വിവിരം യുവതിയുടെ മാതാപിതാക്കള്‍ അറിഞ്ഞതിനെ തുടര്‍ന്ന് യുവതി പണം തിരികെ ചോദിക്കുന്നതിന് വേണ്ടി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ പണം കൊടുക്കാന്‍ വിസമതിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. മരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ സാധിച്ചില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
ഇത് സംബന്ധിച്ച് ഉന്നതങ്ങളില്‍ പരാതി സമര്‍പ്പിക്കുന്നതിന് വേണ്ടി സാമൂഹ്യ സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് മുജീബ് റഹ്മാന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി സക്കീര്‍ വവ്വാക്കാവ്, രക്ഷാധികാരി അപ്പുക്കുട്ടന്‍ പിള്ള കണ്ണാട്ട്, ജില്ലാ പ്രസിഡന്റ് വേണുകുട്ടന്‍ പിള്ള, സെക്രട്ടറി പ്രദീപ്, സുബാഷ്പള്ളിക്കല്‍, രവീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."