പ്രളയമേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരും
കൊല്ലം: പ്രളയബാധിതപ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൊല്ലം, ആലപ്പുഴ ജില്ലകളിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സജീവ സാന്നിധ്യം ശ്രദ്ധേയമാകുന്നു. ഇവരുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ആന്റ് കൗണ്‍സിലേഴ്‌സിന്റെ നേത്യത്വതില്‍ വസ്ത്രശേഖരണം നടത്തി ദുരിതാശ്വാസ ക്യാംപുകളിലും വീടുകളിലും എത്തിച്ചിരുന്നു.
എല്ലാ ദിവസവും ദുരിതാശ്വാസ ക്യാംപുകളില്‍ കൗണ്‍സിലിങ് നടത്തിയ ശേഷം വിദഗ്ധചികിത്സ ആവശ്യമുള്ളവരെ ഡോക്ടര്‍മാരെ കാണാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ക്യാംപുകളില്‍ നിന്ന് വീടുകളിലെത്തിയവരെ സന്ദര്‍ശിച്ചു വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയാണിപ്പോഴും സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സംഘം. ക്യാംപുകളിലെ കുട്ടികള്‍ക്കായി വിനോദങ്ങള്‍ സംഘടിപ്പിക്കാനും ഇവര്‍ മറന്നില്ല. തിരുവല്ല, ചെട്ടികുളങ്ങര, ചെങ്ങന്നൂര്‍, മാവേലിക്കര, ചെന്നിത്തല, മാന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ക്യാംപുകളിലെല്ലാം ഇവര്‍ സജീവമാണ്. കൗണ്‍സിലറന്മാരുടെ അലവന്‍സ് തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയിരുന്നു.സ്‌കൂള്‍ കൗണ്‍സിലര്‍മാരായ നീനു എസ്. പിള്ള, സിബി തോമസ്, നീതു, സ്മിത, ലക്ഷമി, സതി ഉണ്ണി എന്നിവരും വളണ്ടിയറന്മാരായ അനീസ് സോമന്‍, കലാദേവി, ഷോബി തോമസ്, വിഷ്ണു എന്നിവരുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."