നെയ്യാറ്റിന്‍കര വെടിവയ്പ്പ്; അനുസ്മരണ സമ്മേളനം നടത്തി
നെയ്യാറ്റിന്‍കര: ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഭാഗമായി നെയ്യാറ്റിന്‍കരയില്‍ 1938 ഓഗസ്റ്റ് 31 ന് നടന്ന വെടിവയ്പ്പില്‍ വീരമൃത്യു വരിച്ച ദീര ദേശാഭിമാനികളെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു. നെയ്യാറ്റിന്‍കര നഗരസഭ, നെയ്യാറ്റിന്‍കര പൗരാവലി, നെയ്യാറ്റിന്‍കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി, ഫ്രാന്‍, ഫ്രീ തിങ്കേഴ്‌സ് ഫോറം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും സ്വദേശാഭിമാനി പാര്‍ക്കിനുളളിലെ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും റീത്ത് സമര്‍പ്പണവും നടത്തിയത്. 80-ാം വാര്‍ഷികം ആചരിക്കുമ്പോഴും വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ദേശാഭിമാനികള്‍ക്ക് ഉചിതമായ സ്മാരകങ്ങള്‍ ഇല്ലെന്ന വസ്തുത നേതാക്കള്‍ അനുസ്മരിച്ചു.
ഫ്രീ തിങ്കേഴ്‌സ് ഫോറം സെക്രട്ടറി ജെ. സുകുമാരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്റ് അഡ്വ. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ നഗരസഭ ചെയര്‍മാന്‍ ടി. സുകുമാരന്‍ , ധീരരക്തസാക്ഷി കല്ലുവിള പൊടിയന്റെ ചെറുമകന്‍ തുടങ്ങിയവരും സംബന്ധിച്ചു.
ഫ്രാനിന്റെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനം പ്രമുഖ ഗാന്ധിയന്‍ പത്മശ്രീ പി. ഗോപിനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍ പേഴ്‌സണ്‍ ഡബ്ല്യു.ആര്‍ ഹീബ, വൈസ് ചെയര്‍മാന്‍ കെ.കെ ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് നഗരസഭ അനുസ്മരണ സമ്മേളനം നടത്തിയത്.
നെയ്യാറ്റിന്‍കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അവനീന്ദ്രകുമാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."