വാവനൂരില്‍ അറുപതേക്കറില്‍ നെല്‍ക്കൃഷിയുടെ കൂട്ടായ്മ
ആനക്കര: അറുപതേക്കറില്‍ പാതിയിലധികവും തരിശായ വാവനൂരിലെ പാടത്ത് നെല്‍കൃഷിക്കൊരുങ്ങുന്നു. ആറുപേരുടെ കൂട്ടായ്മയിലാണ് നെല്‍കൃഷി ചെയ്യുന്നത്. സി.പി.എം ആനക്കര ലോക്കല്‍ സെക്രട്ടറി പി.കെ ബാലചന്ദ്രന്‍, പരുതൂര്‍ സ്വദേശികളായ മുന്‍ കൃഷി ഉദ്യോഗസ്ഥന്‍ വി.പി മൊയ്തീന്‍, വി.ടി രാജന്‍, മലമക്കാവ് സ്വദേശി വിശ്വനാഥന്‍, വാവനൂര്‍ സ്വദേശികളായ രാജന്‍, ബാലന്‍ എന്നിവരാണ് വാവനൂരിലെ അറുപതേക്കര്‍ വരുന്ന ചെറുചാല്‍പ്രം പാടശേഖരത്തില്‍ നെല്‍ക്കൃഷി ചെയ്യാനിറങ്ങിയത്.
വാവനൂര്‍ സ്വദേശിയും മുന്‍ നാഗലശ്ശേരി പഞ്ചായത്ത് മെമ്പറുമായ രാജന്‍ ചെറുചാല്‍പ്രം പാടശേഖരത്തിന്റെ സെക്രട്ടറി കൂടിയാണ്. ഒന്‍പത് വര്‍ഷത്തോളമായി അറുപതില്‍ നാല്‍പതേക്കറിനടുത്ത് നിലം തരിശായി കിടക്കുകയാണ്. പത്തേക്കറിലാണ് കഴിഞ്ഞ വര്‍ഷം ഇവിടെ കൃഷി നടന്നത്. ജല സേചനത്തിനും മറ്റുമായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഈ പ്രദേശത്ത് കൃഷി കുറഞ്ഞു വരാന്‍ കാരണം.
ഇത്തവണ പ്രതീക്ഷയോടെയാണ് ഇവര്‍ ആറുപേരും തരിശില്‍ പൊന്ന് വിളയിക്കാന്‍ ഒരുങ്ങുന്നത്. പൊന്‍മണി, ഉമ നെല്‍വിത്തിനങ്ങളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.
നടീലിനും മറ്റുമായി യന്ത്രങ്ങള്‍ തന്നെയാണ് കൃഷിക്കായി കൂടുതല്‍ ഉപയോഗിക്കുന്നത്. നിലമൊരുക്കല്‍ ജോലിയാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. അടുത്തുള്ള കുളത്തില്‍ താല്‍ക്കാലിക മോട്ടോര്‍ കണക്ഷന്‍ കൊടുത്താണ് കൃഷിക്കാവശ്യമായ വെള്ളം എടുക്കുന്നത്.
പരുതൂര്‍ സ്വദേശികളായ രാജനും മൊയ്തീനും ചേര്‍ന്ന് നേരത്തെ മംഗലം തെക്കേക്കുന്ന് പ്രദേശത്ത് അറുപതോളം ഏക്കറില്‍ ഒരുമിച്ച് കൃഷി ചെയ്തിരുന്നു. വാവനൂരില്‍ കൃഷിയിറക്കാന്‍ മറ്റു നാലു പേരും ചേര്‍ന്ന് തീരുമാനിച്ചതോടെ പ്രദേശവാസിയും പാടശേഖര സമിതി സെക്രട്ടറിയുമായ രാജനും ബാലനും അതില്‍ പങ്കാളികളാവുകയായിരുന്നു.
വി.ടി രാജന്‍, വിശ്വനാഥന്‍, മൊയ്തീന്‍, തുടങ്ങിയവര്‍ നേരത്തെയും തരിശുഭൂമിയില്‍ കൃഷി ചെയ്തിരുന്നു. ബാലനും രാജനും കൃഷിയില്‍ സജീവമാണ്. രാഷ്ട്രീയ രംഗത്ത് സജീവമായ പി.കെ ബാലചന്ദ്രന്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു.
ആദ്യമായിട്ടാണ് നെല്‍കൃഷിക്കിറങ്ങുന്നത്. എന്നിവര്‍ നേരത്തെ കൃഷി ചെയ്യുന്നവരാണ്. ബാലചന്ദ്രന്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. മൊയ്തീന്‍ കുട്ടി ആനക്കര പഞ്ചായത്തില്‍ നിന്ന് കൃഷി അസിസ്റ്റന്‍ായി വിരമിച്ചയാളാണ്. രാജന്‍ നാഗലശ്ശേരി മുന്‍ പഞ്ചായത്ത് അംഗമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."