പോഷണ മാസാചരണത്തിന് തുടക്കം
തിരുവനന്തപുരം: പോഷണ മാസാചരണം, പോഷണ കലവറ എന്നിവയുടെ ഉദ്ഘാടനം മന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു. പോഷണ മാസാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് വിവിധ പദ്ധതികള്‍ക്കാണ് തുടക്കംകുറിച്ചത്. 17,675 അങ്കണവാടി കേന്ദ്രങ്ങളില്‍ കാര്‍ഷിക സര്‍വകലാശാലയുടെ കമ്മ്യൂണിറ്റി സയന്‍സ് വിഭാഗവുമായി ചേര്‍ന്ന് പോഷണ കലവറ ഒരുക്കും. സര്‍ക്കാര്‍ ഹോമുകളിലെ കുട്ടികളുടെ പോഷണ നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി ഒരു ദിവസം ഒരു ഫലം നല്‍കുന്ന പഴക്കൂട പദ്ധതിക്കും തുടക്കമായി.
എല്ലാ ജില്ലകളിലെയും അങ്കണവാടിയിലെ ഗുണഭോക്താക്കളുടെ രക്ഷകര്‍ത്താക്കള്‍ക്ക് ന്യൂട്രിഷനിസ്റ്റുമായി ടെലി കണ്‍സള്‍ട്ടേഷന്‍ സജ്ജമാക്കും. ഒരു കുഞ്ഞിന്റെ ആദ്യത്തെ ആയിരം ദിവസങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന അനിമേഷന്‍ വിഡിയോയും പഴങ്ങളുടെയും പച്ചക്കറിയുടെയും ഗുണങ്ങള്‍ വ്യക്തമാക്കുന്ന ബോധവല്‍കരണ കാംപയിനും സംഘടിപ്പിക്കുന്നുണ്ട്. മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."