HOME
DETAILS

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ ദേശീയ ഏജന്‍സിയെ തേടുന്നു

  
backup
September 12 2020 | 04:09 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%99%e0%b5%8d-3

 


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ പി.ആര്‍.ഡിക്ക് പുറമേ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയെ കണ്ടെത്താന്‍ തീരുമാനം.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയ വഴി എത്തിക്കുന്നതിന് ഈ ധൂര്‍ത്ത് നടത്തുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
കണ്ടന്റുകളുടെ നിര്‍മാണം, രൂപകല്‍പ്പന, ഡിജിറ്റല്‍ പ്രമോഷന്‍ എന്നീ രംഗങ്ങളില്‍ വിദഗ്ധരായ ആളുകളുടേയും ക്രിയേറ്റീവ് ഏജന്‍സികളുടേയും പങ്കാളിത്തം, സോഷ്യല്‍ മീഡിയ ഔട്ട്‌റീച്ച്, മീഡിയ ട്രാക്കിങ്ങ് ആന്‍ഡ് റിപ്പോര്‍ട്ടിങ്ങ്, മീഡിയ റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍, ഡിസൈനിങ്ങ് തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ സംഘാടനത്തിനും ഏകോപനത്തിനുമായാണ് ദേശീയ തലത്തില്‍ വൈദഗ്ധ്യവും അനുഭവസമ്പത്തുമുള്ള ഏജന്‍സികളെ കണ്ടെത്തുന്നതെന്നാണ് പി.ആര്‍.ഡിയുടെ ഉത്തരവില്‍ പറയുന്നത്.
ഏജന്‍സിയെ കണ്ടെത്താനായി പി.ആര്‍.ഡി സെക്രട്ടറി ചെയര്‍മാനും ഫിനാന്‍സ് സെക്രട്ടറി, ഐ.ടി. സെക്രട്ടറി, കിഫ്ബി സി.ഇ.ഒ എന്നിവര്‍ അംഗങ്ങളും പി.ആര്‍.ഡി ഡയറക്ടര്‍ കണ്‍വീറുമായ കമ്മറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago