മരടില്‍ മൂന്നാമത്തെ വൈസ് ചെയര്‍മാനും രാജിവച്ചു
മരട്: കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടെ യു.ഡി.എഫ് ഭരിക്കുന്ന മരട് നഗരസഭയില്‍ ഇക്കാലയളവിലെ മൂന്നാമത്തെ വൈസ് ചെയര്‍മാനും രാജി വച്ചു. വിമതനായി മത്സരിച്ച് വിജയിച്ച അബ്ദുള്‍ ജബ്ബാര്‍ പാപ്പനയാണ് യു.ഡി.എഫിലെ ധാരണ പ്രകാരം വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്.
കെ.എ ദേവസി, ആന്റണി ആശാംപറമ്പില്‍ എന്നിവരാണ് നിലവിലെ കൗണ്‍സിലില്‍ മുമ്പ് വൈസ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചത്. മുപ്പത്തിമൂന്ന് അംഗ കൗണ്‍സിലില്‍ ഇരു മുന്നണികള്‍ക്കും പതിനഞ്ച് വീതം അംഗങ്ങളാണ് ഉള്ളത്. രണ്ട് വിമതര്‍ ഉള്‍പ്പെടെ പതിനേഴ് പേരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം നിലനിര്‍ത്തുന്നത്.
എല്‍.ഡി.എഫ് ചേരിയില്‍ ഒരു സ്വതന്ത്ര ഉള്‍പ്പെടെ പതിനാറ് പേരാണ് ഉള്ളത്. മറ്റൊരു വിമതനായ ബോബന്‍ നെടുംപറമ്പിലിന് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കാനാണ് ധാരണ.
2017-18 വാര്‍ഷിക പദ്ധതിയില്‍ 82.3 ശതമാനം തുക വിനിയോഗിച്ചതിനും 97 ശതമാനം കെട്ടിട നികുതി പിരിച്ചെടുത്തതിനും നേതൃത്വം നല്‍കി സര്‍ക്കാരിന്റെ മികച്ച നഗരസഭക്കുള്ള അംഗീകരം നേടിയതും ഖരമാലിന്യ സംസ്‌കരണത്തിന് ഷ്രസ്സിംഗ് യൂനിറ്റ്, സ്മാര്‍ട്ട് ക്ലാസ് റൂം പ്രിയദര്‍ശിനി ഹാള്‍ നവീകരണം എന്നിവയോടൊപ്പം പട്ടികജാതി വിഭാഗത്തിന് ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞതായും 2018-19ല്‍ അതിനൂതനങ്ങളായ പദ്ധതികള്‍ ഉള്‍പ്പെടുത്തി ബജറ്റ് അവതരിപ്പിച്ചാണ് താന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനമൊഴിയുന്നതെന്ന് ജബ്ബാര്‍ പാപ്പന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."