വയോധികനെ കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍
പാലാ : നെച്ചിപ്പുഴൂരില്‍ വയോധികനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേര് പൊലിസ് പിടിയില്‍.
നെച്ചിപ്പുഴൂര്‍ കളപ്പുരയ്ക്കല്‍ വാസുദേവന്‍ നായരെ (മണി-70) വീട്ടിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ച് കേസില്‍ നെച്ചിപ്പുഴൂര്‍ മൈലാട്ടുപാറ സുഗതന് (54), മകന് ഗോപീകൃഷ്ണന് (19), സുഹൃത്തും മെഡിക്കല്‍ റപ്രസെന്റീവുമായി ആക്കല്‍ മനോജ് (49) എന്നവരെയാണ് പൊലിസ് ഇവരുടെ വീടുകളില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച(29) പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം.
പുലര്‍ച്ചെ സുഗതന്റെ വീടിന് സമീപത്തുകൂടി പോവുകയായിരുന്ന മണിയെ സുഗതനും മകനും മനോജും ചേര്‍ന്ന് തെങ്ങില്‍ പിടിച്ച് കെട്ടുകയായിരുന്നു.അന്വേഷിച്ചെത്തിയ നാട്ടുകാരോട് മണിയെ വീടിന് പിന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നും ഒളിഞ്ഞുനോക്കിയെന്നും ആരോപിച്ചിരുന്നു.
മര്‍ദ്ദനത്തില്‍ മണിയുടെ ദേഹമാസകലം പോറലും മുറിവുമേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മുന്‍വൈരാഗ്യമാണ് കാരണമെന്ന് ആരോപിച്ച് മണി പോലീസില്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. ബലാത്ക്കാരമായി തടഞ്ഞുവെച്ചതിനും മര്‍ദ്ദിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.മൂവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
അതേസമയം വീട്ടില്‍ രാത്രിസമയത്ത് ഒളിഞ്ഞുനോക്കിയെന്നും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നും കാണിച്ച് സുഗതന് കൊടുത്ത പരാതിയില്‍ അടുത്തദിവസം മണിയെ ചോദ്യംചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."