തൊഴിലാളികളുടെ അധ്വാനഫലം ചിലര്‍ കൈവശപ്പെടുത്തുന്നു: ജെ.ഉദയഭാനു
വൈക്കം: അവകാശ പോരാട്ടങ്ങളില്‍ വിജയം കണ്ട തൊഴിലാളി വര്‍ഗമാണ് ലോകമെങ്ങും മെയ്ദിനം ആഘോഷിക്കുന്നതെന്നും ലോകത്തിലെ തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ഫലം ചുരുക്കം ചിലര്‍ കൈവശമാക്കുകയാണെന്ന് എ.ഐ.റ്റി.യൂ.സി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു പറഞ്ഞു.
യൂണിയന്‍ വൈക്കം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മെയ്ദിനറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭകൊതിയന്‍മാരായ ഇത്തരം കോര്‍പ്പറേറ്റുകള്‍ക്ക് ഒത്താശചെയ്യുകയാണ് ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍. 1956-ല്‍ ഇന്‍ഡ്യയില്‍ മൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നത് ഇരുന്നൂറാണ്. അവയെല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുതുലയ്ക്കുകയാണ് മോദി സര്‍ക്കാര്‍. വാജ്‌പേയി സര്‍ക്കാര്‍ നടപ്പിലാക്കിയ നിശ്ചിതകാല തൊഴില്‍ സ്ഥിരതപോലും ഇവര്‍ എടുത്തു കളഞ്ഞു.
വനം, കടല്‍ത്തീരം തുടങ്ങിയവയെല്ലാം ഇവര്‍ ചൂഷണം ചെയ്യുകയാണ്. ഇതിനെതിരായ തൊഴിലാളി പോരാട്ടങ്ങള്‍ രാജ്യത്ത് വളര്‍ന്നു വരുകയാണെന്ന് അദ്ദേഹം പറഞ്ഞു. കച്ചേരിക്കവലയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ.ഡി വിശ്വനാഥന്‍ അധ്യക്ഷനായി. പി.സുഗതന്‍, ലീനമ്മ ഉദയകുമാര്‍, ടി.എന്‍ രമേശന്‍, എം.ടി ബാബുരാജ്, സി.കെ ആശ എം.എല്‍.എ, കെ.എസ് രത്‌നാകരന്‍, ടി.ബാബു, ടി.രഞ്ജിത്ത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വലിയകവലയില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് വി.കെ അനില്‍കുമാര്‍, ആര്‍.ബിജു, എന്‍.അനില്‍ ബിശ്വാസ്, കെ.കെ ചന്ദ്രബാബു, സാബു പി മണലൊടി, പി.എസ് പുഷ്പമണി, കെ.ജി രാജു, പി.പ്രദീപ്, ഇ.എന്‍ ദാസപ്പന്‍, എം.കെ ശീമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."